വയനാട്: പുൽപ്പള്ളിയിൽ കടുവയിറങ്ങി. രണ്ട് പശുക്കിടാങ്ങളെ കൊന്നു. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കളെയാണ് കടുവ ആക്രമിച്ചത്.
ശനിയാഴ്ച ഉച്ചയോടെ പുൽപ്പള്ളി കൊളവള്ളിയിലാണ് സംഭവം. ആദ്യം പിടികൂടിയ പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ പിടികൂടി.
ഈ പശുക്കിടാവിനേയും കടുവ ആക്രമിച്ച് കൊന്നു. ജോസഫ് ബഹളം വച്ചതോടെ പശുക്കിടാക്കളെ ഉപേക്ഷിച്ച് കടുവ കര്‍ണാടക വനമേഖലയിലേക്ക് കടന്നു. തുടർന്ന് വനംവകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്ന് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.ആര്. ഷാജി പറഞ്ഞു. ഒരു മാസം മുമ്പ് സമീപ പ്രദേശമായ കബനിഗിരി ഗൃഹന്നൂരില്‍ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ക്കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നുതിന്നിരുന്നു.
തൊട്ടടുത്ത സീതാമൗണ്ടിലെ കൃഷിയിടത്തിലും നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കൊളവള്ളിയില്‍ കബനി നദിക്കരയില്‍ മേയുകയായിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ടുപോയിരുന്നു.
ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ശല്യക്കാരനായ കടുവയെ കൂടുവെച്ച് പിടികൂടാന്‍ എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.