Calicut University Degree Allotment 2021: കാലിക്കറ്റ് യൂണിവേഴ്സിറ്റി രണ്ടാം വട്ട അലോട്ട്മെൻറും പ്രസിദ്ധീകരിച്ചു,അഡ്മിഷൻ എടുക്കേണ്ടവർ ശ്രദ്ധിക്കണം

ഇപ്പോൾ ലഭിച്ച അലോട്ട്മെൻറ് ഓപ്ഷനിൽ പ്രശ്നങ്ങളിലില്ലാത്തവർ തങ്ങളുടെ ഹയര്‍ഓപ്ഷന്‍ നിലവിൽ റദ്ദാക്കണം.(Ug Cap Calicut University)

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 11:07 AM IST
  • നിലവിൽ യൂണിവേഴ്സിറ്റി ഒന്നും രണ്ടും അലോട്‌മെന്റ് ലഭിച്ച്‌ മാന്‍ഡേറ്ററി ഫീസടച്ചവര്‍ നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്.
  • അലോട്‌മെന്റ് ലഭിച്ച എസ് സി, എസ് ടി വിഭാഗത്തില്‍ പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും അടക്കണം
  • ഓപ്ഷനിൽ പ്രശ്നങ്ങളിലില്ലാത്തവർ തങ്ങളുടെ ഹയര്‍ഓപ്ഷന്‍ നിലവിൽ റദ്ദാക്കണം.
Calicut University Degree Allotment 2021: കാലിക്കറ്റ് യൂണിവേഴ്സിറ്റി രണ്ടാം വട്ട അലോട്ട്മെൻറും പ്രസിദ്ധീകരിച്ചു,അഡ്മിഷൻ എടുക്കേണ്ടവർ ശ്രദ്ധിക്കണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. രണ്ടം ഘട്ട അലോട്ട്മെൻറാണ് പ്രസിദ്ധീകരിച്ചത്. നിലവിൽ യൂണിവേഴ്സിറ്റി ഒന്നും രണ്ടും അലോട്‌മെന്റ് ലഭിച്ച്‌ മാന്‍ഡേറ്ററി ഫീസടച്ചവര്‍ നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. 

അതേസമയം ഇത്തവണ അലോട്‌മെന്റ് ലഭിച്ച എസ് സി, എസ് ടി വിഭാഗത്തില്‍ പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 17-ന് അഞ്ച് മണിക്കകം മാൻഡേറ്ററി ഫീസടച്ച്‌ കോളജില്‍ റിപോര്‍ട് ചെയ്യുകയും അലോട്‌മെന്റ് ഉറപ്പാക്കുകയും ചെയ്യണം.

ALSO READ: Nipah Virus: ഭീതി അകലുന്നു, 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

എന്നാൽ ഇപ്പോൾ ലഭിച്ച അലോട്ട്മെൻറ് ഓപ്ഷനിൽ പ്രശ്നങ്ങളിലില്ലാത്തവർ തങ്ങളുടെ ഹയര്‍ഓപ്ഷന്‍ നിലവിൽ റദ്ദാക്കണം. ഇല്ലെങ്കിൽ ഇവർക്ക് പുറകെ വരുന്ന അലോട്ട്മെന്റുകൾ നിര്‍ബന്ധമായും സ്വീകരിക്കേണ്ടി വന്നേക്കും. കൂടാതെ ഇവരുടെ നിലവിലെ അലോട്‌മെന്റും നഷ്ടപ്പെടും.

ALSO READ: Nipah Virus: 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോളേജുകളിൽ ഒാരോന്നിലും താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ കോളജുകളില്‍ ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെൻറ് അപേക്ഷയില്‍ തിരുത്തലിന് 15 മുതല്‍ 16ന് വൈകീട്ട് അഞ്ചുമണി വരെ അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ https://admission.uoc.ac.in/

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News