കൊച്ചി: സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ 'മൃദംഗനാദം' പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഉടമ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നു.
കൃഷ്ണകുമാറുമായി പോലീസ് കലൂർ സ്റ്റേഡിയത്തിൽ തെളിവെടുപ്പ് നടത്തി. പിഡബ്ല്യുഡിയെക്കൊണ്ട് പരിശോധന നടത്തിച്ച് ശാസ്ത്രീയവശങ്ങളും മനസ്സിലാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഓസ്കാർ ഇവന്റ്സ് അപകടകരമായ രീതിയിലാണ് നൃത്തപരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
ALSO READ: ഉമ തോമസിന്റെ ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം; വെന്റിലേറ്ററിൽ തുടരും
ഉമ തോമസ് എംഎൽഎയെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നതും കൃഷ്ണകുമാറാണ്. മുൻവശത്ത് ഒരാൾക്ക് നടന്നുപോകാൻ പോലും സ്ഥമില്ലാത്ത രീതിയിലും കൃത്യമായി ബാരിക്കേഡ് സജ്ജീകരിക്കാതെയുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഉമ തോമസ് എംഎൽഎയുടെ പരിക്ക് ഗുരുതരമാണ്. വെന്റിലേറ്ററിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.