Kerala Women Commission: വിവാഹം രജിസ്റ്റർ ചെയ്യണോ? കൗൺസിലിങിനു പോയ രേഖയും വേണമെന്ന് വനിതാ കമ്മീഷൻ

Kerala Women Commission about marriage:  വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണെന്നാണ് പരാതികളില്‍ നിന്നും വ്യക്തമാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 07:31 PM IST
  • ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Kerala Women Commission: വിവാഹം രജിസ്റ്റർ ചെയ്യണോ? കൗൺസിലിങിനു പോയ രേഖയും വേണമെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: യുവജനങ്ങള്‍ക്കിടയില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വര്‍ധിച്ചുവരികയാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച വനിത കമ്മിഷന്‍ ജില്ലാതല അദാലത്തിലെ ആദ്യ ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. വിവാഹപൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് കമ്മിഷനു മുന്നില്‍ വന്നിട്ടുള്ള പരാതികളില്‍ ഏറെയും.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇരുവരും കൗണ്‍സിലിങ്ങിന് വിധേയമായിട്ടുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വനിത കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണെന്നാണ് പരാതികളില്‍ നിന്നും വ്യക്തമാകുന്നത്. 

ALSO READ: മഴ കനക്കും; 7 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ സ്ഥിരമായി കൗണ്‍സിലിങ്ങിനുള്ള സംവിധാനമുണ്ട്. എറണാകുളത്തെ റീജിയണല്‍ ഓഫീസിലും കൗണ്‍സിലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്‍ പ്രതിമാസ സിറ്റിങ്ങില്‍ കൗൺസിലർ മുഖേന പ്രശ്‌നങ്ങള്‍  പരിഹരിക്കുന്നുണ്ടെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News