തിരുവനന്തപുരം: ചിറയിൻകീഴിൽ കനത്ത മഴയെത്തുടർന്ന് കിണർ ഇടിഞ്ഞു താഴ്ന്നു. മംഗലപുരം സ്വദേശികളായ വൃദ്ധ ദമ്പതികളുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണർ ഇടിഞ്ഞതിനെ തുടർന്ന് ജലം മുകളിലേക്ക് കയറിയതോടെ വീടിനും ഭീഷണിയായി മാറിയിരിക്കുകയാണ്. മംഗലപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ബേബി, ധനപാലൻ ദമ്പതികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.
തൊഴിലുറപ്പ് ചെയ്ത് ഉപജീവനമാർഗ്ഗം നടത്തിയിരുന്ന ദമ്പതികളിൽ ബേബിയും, ഇവരുടെ അവിവാഹിതനായ മകനും രോഗബാധിതരാണ്. മരുന്നിനു മാത്രമായി ഇവർക്ക് ഒരു മാസം ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇവർക്ക് പഞ്ചായത്ത് നൽകിയ വീട് തന്നെ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ.
Also Read: Kerala Weather: ജലനിരപ്പ് ഉയരുന്നു, ജാഗ്രത വേണം! സംസ്ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട്
കിണർ ഇടിഞ്ഞ വിവരം പഞ്ചായത്തിൽ അറിയിച്ചെങ്കിലും മണ്ണിട്ട് മൂടാനായിരുന്നു അധികൃതരുടെ നിർദ്ദേശം. എന്നാൽ നല്ലവരായ ഒരു കൂട്ടം സുമനസ്സുകളുടെ സഹായത്താൽ കിണർ പുനർ നിർമിക്കാനുള്ള ശ്രമത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.