Jananayakan Title Poster: വിജയ് ഇനി 'ജനനായകൻ'; അവസാന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

വിജയ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 12:16 PM IST
  • 2025 ഒക്ടോബറിൽ ദീപാവലിക്ക് ജനനായകൻ റിലീസ് ചെയ്യുമെന്നാണ് വിവരം.
  • വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്.
  • ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ.
Jananayakan Title Poster: വിജയ് ഇനി 'ജനനായകൻ'; അവസാന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജനനായകൻ' എന്നാണ് പേരിട്ടിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാക്കൾ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് ജനനായകൻ. അതിനാൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ. 

മാസ്റ്റർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയ് ആരാധകർക്കൊപ്പം എടുത്ത സെൽ‌ഫി വൈറലായിരുന്നു. അതേ രീതിയിലാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും എത്തിയിരിക്കുന്നത്. തന്റെ കാരവാനിന് മുകളില്‍ കയറി അന്ന് വിജയ് എടുത്ത സെൽഫി ആയിരുന്നു അത്. 2020ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റായിരുന്നു 'മാസ്റ്റര്‍' സെല്‍ഫി.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vijay (@actorvijay)

Also Read: Actor Dileep on Shafi: 'പ്രിയപ്പെട്ട ഷാഫി പോയി'; ഷാഫി തനിക്ക് സഹോദരനായിരുന്നുവെന്ന് ദിലീപ്, വേർപാട് പുതിയ സിനിമ ചർച്ചകൾക്കിടെ

2025 ഒക്ടോബറിൽ ദീപാവലിക്ക് ജനനായകൻ റിലീസ് ചെയ്യുമെന്നാണ് വിവരം. വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News