എന്നും ഓർമിക്കാൻ തപ്സി പന്നുവിന്‍റെ മറ്റൊരു ശക്തമായ കഥാപാത്രം; സബാഷ് മിഥു റിവ്യൂ

ബയോപിക് എന്നതിലപ്പുറം വലിയൊരു സാമൂഹിക പ്രശ്നം ചർച്ചാ വിധേയമാക്കി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ചിത്രം. വളരെ ചെറിയ പ്രായത്തിൽത്തന്നെ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയ മിഥാലിയുടെ 23 വർഷം നീണ്ട കരിയറിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്. മിഥാലി രാജിന്‍റെ വേഷം തപ്സി മികച്ച രീതിയിൽ കൈകാര്യം ചെയ്തു. മിഥാലിയുടെ കുട്ടിക്കാലം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 16, 2022, 05:34 PM IST
  • തപ്സി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞ ദിവസം തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സബാഷ് മിഥു.
  • ബയോപിക് എന്നതിലപ്പുറം വലിയൊരു സാമൂഹിക പ്രശ്നം ചർച്ചാ വിധേയമാക്കി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ചിത്രം.
  • മിഥാലിയുടെ കുട്ടിക്കാലം അവതരിപ്പിച്ച അഭിനേത്രി ക്രിക്കറ്റ് കളിക്കുന്ന രംഗങ്ങൾ എല്ലാം വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്.
എന്നും ഓർമിക്കാൻ തപ്സി പന്നുവിന്‍റെ മറ്റൊരു ശക്തമായ കഥാപാത്രം; സബാഷ് മിഥു റിവ്യൂ

ശ്രീജിത് മുഖർജിയുടെ സംവിധാനത്തിൽ തപ്സി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞ ദിവസം തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സബാഷ് മിഥു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നിരവധി സംഭാവനകൾ നൽകിയ മിഥാലി രാജിന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് ഇത്. തപ്സി പന്നുവാണ് ചിത്രത്തിൽ മിഥാലി രാജ് ആയി അഭിനയിക്കുന്നത്. ഒരേ സമയം ഇന്ത്യൻ മെൻസ് ക്രിക്കറ്റ് ടീമിനെ വാനോളം ഉയർത്തുകയും എന്നാൽ അതേ സമയം വനിതാ ക്രിക്കറ്റ് ടീമിലെ കളിക്കാരെ തിരിച്ചറിയുക പോലും ചെയ്യാത്ത സാമൂഹിക അവസ്ഥയെ സിനിമയിലുടനീളം വിമർശന വിധേയമാക്കുകയാണ് സബാഷ് മിഥു.  

ബയോപിക് എന്നതിലപ്പുറം വലിയൊരു സാമൂഹിക പ്രശ്നം ചർച്ചാ വിധേയമാക്കി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ചിത്രം. വളരെ ചെറിയ പ്രായത്തിൽത്തന്നെ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയ മിഥാലിയുടെ 23 വർഷം നീണ്ട കരിയറിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്. മിഥാലി രാജിന്‍റെ വേഷം തപ്സി മികച്ച രീതിയിൽ കൈകാര്യം ചെയ്തു. മിഥാലിയുടെ കുട്ടിക്കാലം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ചെറുപ്പകാലത്ത് സാധാരണ പെൺകുട്ടികളെപ്പോലെ നൃത്തം, പാട്ട്, വീട്ടുകാര്യങ്ങൾ എന്നിവയുമായി മുന്നോട്ട് പോയിരുന്ന മിഥാലി എങ്ങനെയാണ് ജെന്‍റിൽമാൻസ് ഗെയിം എന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലേക്ക് വന്നത് എന്നാണ് ചിത്രത്തിന്‍റെ ആദ്യ പകുതി ചർച്ച ചെയ്യുന്നത്. 

Read Also: 'ഏറ്റവും മനോഹരമായ സമ്മാനം' ആൺകുഞ്ഞിന് ജന്മം നൽകി മരിയ ഷറപ്പോവ

സച്ചിൻ ടെൻഡുൽക്കറിന്‍റെ ജീവിതവും ധോണിയുടെ ജീവിതവുമെല്ലാം അവരുടെ പേരിലുള്ള ചലച്ചിത്രങ്ങൾ ഇറങ്ങുന്നതിന് മുൻപ് തന്നെ പത്രങ്ങൾ വഴിയും മാസികകൾ വഴിയും വായിച്ചറിഞ്ഞ് ഇന്ത്യക്കാർക്ക് സുപരിചിതം ആയിരുന്നു. എന്നാൽ മിധാലിയുടെ ജീവിതത്തെപ്പറ്റി ഒന്നും അറിയാത്ത പ്രേക്ഷകർക്ക് ഒരു ബയോപിക് എന്നതിലുപരി ഒരു സ്പോർട്ട്സ് ഡ്രാമയുടെ ഫീൽ നൽകാൻ ചിത്രത്തിന് സാധിക്കും. മിഥാലിയുടെ കുട്ടിക്കാലം അവതരിപ്പിച്ച അഭിനേത്രി ക്രിക്കറ്റ് കളിക്കുന്ന രംഗങ്ങൾ എല്ലാം വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്. 

മിഥാലി രാജ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഒരു സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്ത് കാണാൻ സാധിക്കുന്നത്. മിഥാലിയുടെ യാത്രയ്ക്കൊപ്പം ടീമിന് ബി.സി.സി.ഐയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള അവഗണനകളും രണ്ടാം പകുതിയിൽ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. എങ്കിലും ആദ്യ പകുതിയെക്കാൾ രണ്ടാം പകുതി വല്ലാതെ വലിച്ച് നീട്ടിയതായാണ് അനുഭവപ്പെട്ടത്. സാധാരണ സ്പോർട്ട്സ് ചിത്രങ്ങളിലേതിന് സമാനമായി രോമാഞ്ചം തരുന്ന അധികം രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല. എങ്കിലും ചിത്രം ചർച്ച ചെയ്യുന്ന വിഷയം ഇന്നത്തെ സമൂഹത്തിലും വളരെയധികം പ്രാധാന്യമേറിയതാണ്. തപ്സിക്കൊപ്പം ദേവദർശിനി, മുംതാസ് സോർകർ, വിജയ് റാസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News