ഗിറ്റാറുമായി ഗൗതം മേനോൻ എത്തിയപ്പോൾ പാട്ട് സൂപ്പർഹിറ്റ് ; "അനുരാഗം" ഗാനം 'യെഥുവോ ഒൺട്ര്..' ട്രെൻഡിങ്ങിൽ

അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 01:23 PM IST
  • ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി
  • ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
  • സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്
ഗിറ്റാറുമായി ഗൗതം മേനോൻ എത്തിയപ്പോൾ പാട്ട് സൂപ്പർഹിറ്റ് ; "അനുരാഗം" ഗാനം 'യെഥുവോ ഒൺട്ര്..' ട്രെൻഡിങ്ങിൽ

ഷഹദ് നിലമ്പുറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "അനുരാഗം" എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം "യെഥുവോ ഒൺട്ര്.." എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. ഒരു ദിവസം പിന്നീടുമ്പോൾ ഒന്നര മില്യണ് മുകളിൽ വ്യൂസ് ലഭിച്ചു മികച്ച പ്രതികരണം നേടിയാണ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചത്. 

പ്രണയ സിനിമകൾക്ക് മറ്റൊരു മാനം പ്രേക്ഷകർക്ക് സമ്മാനിച്ച ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലൻ വേഷങ്ങളിൽ ആളുകൾക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോ ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.. കൂടെ ലെനയും ഗൗരി കിഷനുമുണ്ട് ഗാനത്തിൽ. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്. ചിത്രം ഉടൻ  തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.

കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴിൽ ഏറെ പ്രശസ്തനായ മോഹൻ രാജാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News