ചെന്നൈ : പ്രമുഖ തെലുങ്ക് സിനിമ സംവിധായകനും നടനുമായ സൂര്യകിരൺ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. 48 വയസായിരുന്നു. ഏറെ നാളുകൾക്ക് ശേഷം സൂര്യകിരൺ സംവിധാനം ചെയ്ത അരസി റിലീസിന് ഒരുങ്ങുമ്പോഴാണ് മരണവാർത്ത പുറത്ത് വരുന്നത്.
ആദ്യ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിൽ ബാലതാരത്തെ അവതരിപ്പിച്ചത് സൂര്യകിരണായിരുന്നു. സൂര്യകിരണിന്റെ കുടുംബം തിരവനന്തപുരത്ത് നിന്നാണ്. നടി കാവേരിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. സിനിമ-സീരീയൽ താകം സുജിതയുടെ സഹോദരാനാണ് സൂര്യകിരൺ.
ALSO READ : Bigg Boss Malayalam : ബിഗ് ബോസ് മലയാളം ആറാം സീസൺ; ആര് നേടും കപ്പ്? മത്സരാർഥികൾ ഇവരൊക്കെയാണ്
1978ൽ ഇറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് ആണ് ആദ്യ ചിത്രം. തുടർന്ന് 200 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി അഭിനയിച്ച സൂര്യകിരൺ 2003ലാണ് ആദ്യ ചിത്രം സംവിധാനം ചെയ്തത്. സത്യം, ധന 51, ബ്രാഹ്മാസ്ത്രം, രാജു ഭായി തുടങ്ങിയ ആറോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. പിന്നീട് ഏറെ നാളുകൾക്ക് ശേഷം 2020തിൽ ബിഗ് ബോസ് തെലുങ്കിൽ പങ്കെടുക്കുകയായിരുന്നു സൂര്യകിരൺ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.