Bigg Boss Malayalam Season 6: എവിടെ കാണാം ബിഗ് ബോസ് മലയാളം സീസൺ-6? എപ്പോൾ മുതൽ

Bigg Boss Malayalam Show Surprises: ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ കോമണർമാരുടെ വിവരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ തന്നെയും സൂചിപ്പിക്കുന്നത് ഷോയിൽ കാത്തിരിക്കുന്ന സർപ്രൈസിനായാണ്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2024, 08:34 AM IST
  • ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ കോമണർമാരുടെ വിവരങ്ങൾ പ്രഖ്യാപിച്ചിരുന്നു
  • ഇതൊക്കെ തന്നെയും സൂചിപ്പിക്കുന്നത് ഷോയിൽ കാത്തിരിക്കുന്ന സർപ്രൈസിനായാണ്.
  • ഹോട്ട് സ്റ്റാറിൽ ഇത്തവണയും 24 മണിക്കൂറും സ്ട്രീമിങ്ങും ഉണ്ടായിരിക്കും
Bigg Boss Malayalam Season 6: എവിടെ കാണാം ബിഗ് ബോസ് മലയാളം സീസൺ-6? എപ്പോൾ മുതൽ

Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ-6-ന് കൊടിയേറാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. പ്രേക്ഷകർ കാത്തിരുന്ന ഷോയുടെ തിരശ്ശീല ഇന്ന് (ഞായറാഴ്ച) ഉയരും. വളരെ അധികം പ്രത്യേകതകളുള്ള ഷോയിൽ  സെലിബ്രറ്റി മത്സരാർഥികളുടെ വിവരങ്ങൾ ഇപ്പോഴും സർപ്രൈസായി തന്നെ തുടരുകയാണ്. എന്നാൽ ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ കോമണർമാരുടെ വിവരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ തന്നെയും സൂചിപ്പിക്കുന്നത് ഷോയിൽ കാത്തിരിക്കുന്ന സർപ്രൈസിനായാണ്.

എവിടെ കാണാം ബിഗ് ബോസ് മലയാളം

ഷോയുടെ ലോഞ്ച് എപ്പിസോഡ് ഏഷ്യാനെറ്റിൽ വൈകീട്ട് 7 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനൊപ്പം ഹോട്ട് സ്റ്റാറിൽ ഇത്തവണയും 24 മണിക്കൂറും സ്ട്രീമിങ്ങും ഉണ്ടായിരിക്കും. ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് 24 മണിക്കൂറും ബിഗ്ബോസ് കാണാൻ സാധിക്കും.  തിങ്കൾ മുതൽ വെള്ളിവരെ ഏഷ്യാനെറ്റിൽ വൈകീട്ട് 9.30-നും, ശനി ഞായർ ദിവസങ്ങളിൽ രാത്രി 9-മണിക്കുമാണ് ചാനലിൽ പ്രേക്ഷകർക്ക് ബിഗ് ബോസ് സീസൺ-6 കാണാൻ സാധിക്കുന്നത്.

വൈകീട്ട് എഴുമണിക്ക് എത്താം എന്ന് ലാലേട്ടൻ

കഴിഞ്ഞ ദിവസം ലോഞ്ച് എപ്പിസോഡുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഇറക്കിയ പ്രമോ നിരവധി പേരാണ് കണ്ടത്. മോഹൻലാൽ തന്നെയാണ് ആറാം സീസണിലും ഹോസ്റ്റ് ചെയ്യാൻ എത്തുന്നത്. വൈകീട്ട് ഏഴുമണിക്ക് എത്താം എന്ന് പ്രമോയിൽ പറഞ്ഞാണ് ലാലേട്ടൻ പോകുന്നത്.  ഏഴുമണിയാവാൻ കട്ട വെയിറ്റിംഗ് എന്നാണ് പ്രമോയിൽ പ്രേക്ഷകരുടെ കമൻറ്.

ആരൊക്കെ മത്സരിക്കും

കൃത്യമായി പറഞ്ഞാൽ ഇപ്പോഴും സർപ്രൈസായി തന്നെയാണ് മത്സരാർഥികളുടെ വിവരങ്ങളുള്ളത്.  നിലവിലെ സാധ്യത പട്ടികയിൽ സീരിയൽ താരങ്ങളായ ശരണ്യ ആനന്ദ്, യമുന റാണി, ഋഷി കുമാർ, (ഉപ്പും മുളകും താരം),അപ്സര ആൽബി,  ശ്രീതു കൃഷ്ണ, നടി അൻസിബ യൂട്യൂബർ സിജോ ടോക്സ്, മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി, നടൻ ഗബ്രി ജോസ്, കോമണർ മത്സരാർത്ഥികളായി എത്തുന്ന റസ്മിൻ, നിഷാന, സീരിയൽ താരം എന്നിവർക്കൊപ്പം അർജുൻ ഷാ, സുരേഷ് മേനോൻ സെലിബ്രിറ്റി ഫിറ്റ്നെസ്സ് ട്രെയിനർ ജിന്റോ എന്നിവരാണുള്ളത്. എന്നാൽ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇത്തവണ കളി മാറ്റി പിടിച്ചാലോ എന്ന ടാ​ഗ് ലൈനിലാണ് മത്സരം ആരംഭിക്കുന്നത്  തന്നെ ഇത് കൊണ്ട് തന്നെ മത്സരം കത്തിക്കയറും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിൽ സീസൺ-5-ലെ വിജയി അഖിൽ മാരാ‍ർ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. മറ്റ് മത്സരാ‍ർഥികൾ പറയുന്നത് കേൾക്കാൻ പാടില്ലെന്നും. ഒഴുക്കിനൊത്ത് നീങ്ങണമെന്നുമാണ് അഖിൽ മാരാ‍ർ പറഞ്ഞത്.
1 കോടിയിൽ തുടങ്ങിയ സമ്മാനം

2018-ലെ ആദ്യ സീസണിൽ 1 കോടി രൂപയായിരുന്നു ബിഗ് ബോസിൻറെ പ്രൈസ് മണി. ഇത് നേടിയത് സാബുമോൻ ആയിരുന്നു. മത്സരത്തിൽ പേളി മാണി റണ്ണറപ്പ് ആയി. മൂന്നാം സീസണിൽ മണിക്കുട്ടൻ, നാലാം സീസണിൽ ദിൽഷ പ്രസന്നൻ, അഞ്ചിൽ അഖിൽ മാരാർ എന്നിവരാണ് വിജയികളായത്. കോവിഡ് കാരണം നിർത്തിയ രണ്ടാം സീസണും പിന്നെ മൂന്നാം സീസണിലും സമ്മാനം 75 ലക്ഷമായിരുന്നു.

എങ്കിൽ നാലും, അഞ്ചും സീസണിൽ സമ്മാനം 50 ലക്ഷമായി ചുരുങ്ങി ആറാം സീസണിലും ഇത് 50 ലക്ഷം തന്നെയായിരിക്കും എന്നാണ് വിവരം. എന്തായാലും ഇത് ഹോസ്റ്റിങ്ങ് എപ്പിസോഡിൽ തന്നെ പ്രഖ്യാപിച്ചേക്കും. ആര് വിജയികളായാലും 105 ദിവസമാണ് ഇത്തവണത്തെ എപ്പിസോഡ് എന്നാണ് സൂചന. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് ബി​ഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News