അയാൻ മുഖർജിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. ആദ്യ ദിനത്തിൽ 50 കോടിയാണ് ചിത്രം വേൾഡ് ബോക്സോഫീസിൽ നേടിയത്. ആദ്യ ദിനം 100 തീയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
പേര് സൂചിപ്പിക്കുന്നത് പോലെ ശിവയുടെ കഥയാണ് അസ്ത്രാവേഴ്സിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്.ചിത്രത്തിന്‍റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രമോ വീഡിയോകളിൽ പറഞ്ഞിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്‍റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.
#Brahmastra Overseas gross would be in the range of ₹ 55 cr ( + - 2 cr ).. Biggest NON HOLIDAY opening for a Hindi film on cards !! #RanbirKapoor #AliaBhatt pic.twitter.com/LoqaRO9bzf
— Sumit Kadel (@SumitkadeI) September 9, 2022
400 കോടിയാണ് ചിത്രത്തിൻറെ ആകെ മുടക്ക് മുതൽ. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബോളിവുഡ് സിനിമയിൽ ലാൽസിങ്ങ് ഛദ്ദയുടെ അടക്കം വലിയ വിവാദത്തിലേക്ക് വഴി തെളിച്ചിരുന്നു. അത് കൊണ്ട് തന്നെ ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങൾ മികച്ച വിജയം നേടേണ്ടത് ആവശ്യം കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...