Salute Movie OTT Streaming : ദുൽഖറിന്റെ 'സല്യൂട്ട്' ലീക്കായോ? റിലീസ് പ്രഖ്യാപിച്ചതിന് ഒരുദിവസം മുമ്പ് ചിത്രം ഒടിടിയിൽ

Salute Movie OTT Release നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 01:59 PM IST
  • നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു.
  • ഇത് ദുൽഖർ ചിത്രം ലീക്കായിയെന്ന സംശയത്തിന് ഇടവരുത്തുകയും ചെയ്തു.
  • സാധാരണയായി നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് ആപ്ലിക്കേഷനുകൾ റിലീസ് തിയതി ദിവസം തലേന്ന് അർധരാത്രിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങുന്നതാണ്.
  • എന്നാൽ റിലസിന്റെ തലേദിവസം ചിത്രം ഒടിടിയിൽ എത്തുന്നത് വിരളമായിട്ടെ സംഭവിക്കാറുള്ളു.
Salute Movie OTT Streaming : ദുൽഖറിന്റെ 'സല്യൂട്ട്' ലീക്കായോ? റിലീസ് പ്രഖ്യാപിച്ചതിന് ഒരുദിവസം മുമ്പ് ചിത്രം ഒടിടിയിൽ

കൊച്ചി : ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം സല്യൂട്ട് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു. 

ഇത് ദുൽഖർ ചിത്രം ലീക്കായിയെന്ന സംശയത്തിന് ഇടവരുത്തുകയും ചെയ്തു. സാധാരണയായി നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് ആപ്ലിക്കേഷനുകൾ റിലീസ് തിയതി ദിവസം തലേന്ന് അർധരാത്രിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങുന്നതാണ്. എന്നാൽ റിലസിന്റെ തലേദിവസം ചിത്രം ഒടിടിയിൽ എത്തുന്നത് വിരളമായിട്ടെ സംഭവിക്കാറുള്ളു.

ALSO READ : Puzhu Release : മമ്മൂട്ടിയുടെ പുഴുവും ഒടിടിയിലേക്ക്; ചിത്രം സോണി ലിവിലെത്തും

അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണ് സല്യൂട്ട്. 

ബോബി സഞ്ജയുടെയാണ് തിരക്കഥ. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയൻ, അലൻസിയർ, സാനിയ ഇയ്യപ്പൻ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ : SRK+: പുതിയ OTT പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ഷാരുഖ് ഖാൻ, ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ ഖാന്‍

കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെതിരെ ദുൽഖറിനെയും താരത്തിന്റെ സിനിമ നിർമാണ കമ്പനിയുമായ വേഫെറർ ഫിലിംസിനെയും തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് വിലക്കേർപ്പെടുത്തിയിരുന്നു. വ്യവസ്ഥ ലംഘിച്ച സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതിനാണ് ഫിയോക് വിലക്കുമായി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News