സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും; താരത്തിനിത് 48

പ്രിയപ്പെട്ട സൂര്യക്ക് ഒരു പാട് സ്നേഹം അറിയിക്കുന്നു ഈ ദിവസവും വർഷവും നിങ്ങളെ പോലെ തന്നെ ഏറ്റവും മികച്ചതായിരിക്കട്ടെ എന്ന് മോഹൻലാൽ 

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 05:49 PM IST
  • തമിഴിലെയും തെലുങ്കിലെയും കന്നടയിലെയും അടക്കം നിരവധി താരങ്ങലാണ് സൂര്യക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്
  • അനുഗ്രഹീതനായി ഇരിക്കട്ടെ എന്ന് മമ്മൂട്ടിയുടെ ആശംസയിൽ
  • 1997 ലാണ് സൂര്യ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്
സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും; താരത്തിനിത് 48

തമിഴ് സൂപ്പർതാരം സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകം. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയത്. താരത്തിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് മമ്മൂട്ടിയും മോഹൻലാലും പിറന്നാൾ ആശംസകൾ നേർന്നത്. പ്രിയപ്പെട്ട സൂര്യയ്ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. ഈ വര്‍ഷം മികച്ചതായി മാറട്ടെ. അനുഗ്രഹീതനായി ഇരിക്കട്ടെ എന്നും മമ്മൂട്ടിയുടെ ആശംസയിലുണ്ട്.

പ്രിയപ്പെട്ട സൂര്യക്ക് ഒരു പാട് സ്നേഹം അറിയിക്കുന്നു ഈ ദിവസവും വർഷവും നിങ്ങളെ പോലെ തന്നെ ഏറ്റവും മികച്ചതായിരിക്കട്ടെ എന്നാണ് മോഹൻലാൽ കുറിച്ചത്. ട്വിറ്ററിലാണ് മോഹൻലാൽ ആശംസ പങ്ക് വെച്ചത്. തമിഴിലെയും തെലുങ്കിലെയും കന്നടയിലെയും അടക്കം നിരവധി താരങ്ങലാണ് സൂര്യക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്.

 

ALSO READ : Devananda: ജൂറിയുടെ തീരുമാനം അം​ഗീകരിക്കുന്നു; പ്രതികരണവുമായി ദേവനന്ദ

ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കങ്കുവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പുറത്തുവിടുന്ന ദിവസമായതിനാൽ ഈ ജന്മദിനം അദ്ദേഹത്തിന്റെ ആരാധകർക്കും പ്രിയപ്പെട്ടതാണ്. 

സൂര്യയും സംവിധായകൻ ശിവയും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ്. യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ, ബി എസ് അവിനാഷ് എന്നിവരും ചിത്രത്തിലുണ്ട്.ദിഷ പടാനി ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കും.

 

1997 ലാണ് സൂര്യ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.  നേറുക്ക് നേർ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2005-ൽ സൂര്യയുടെ ഗജിനി തമിഴ്നാട്ടിൽ വൻ വിജയമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനിയാണിത്. ചെന്നൈയിൽ ചലച്ചിത്രവിതരണവും ഇവർ നടത്തുന്നു. സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ താരം വിവാഹം കഴിച്ചു. പിന്നീട് വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയ സൂര്യയുടെ ചിത്രങ്ങൾ വൻ വിജയം നേടിയവയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News