തിരുവനന്തപുരം: കേരളത്തിൽ ഒരു തമിഴ് ചിത്രത്തിന് ലഭിക്കാവുന്ന ഓള്‍ ടൈം റെക്കോർഡിലേക്ക് രജനീകാന്തിൻറ ജയിലർ. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ജയിലർ മാറി. വെറും ഒൻപത് ദിവസം കൊണ്ടാണ് കമൽഹാസൻ ചിത്രം വിക്രത്തിന്റെ കളക്ഷൻ ജയിലർ മറികടന്നത്. ഇതുവരെ ജയിലർ 40.35 കോടി രൂപ കേരള ബോക്സോഫീസിൽ നേടിയിട്ടുണ്ട്. അതേസമയം വിക്രം ആകെ നേടിയത് 40.05 കോടി രൂപയാണ്. ജയിലർ വിവിധ ബോക്സോഫീസുകളിലായി ഇതുവരെ 400 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു.
കേരളത്തിൽ 4.2 കോടിയുമായി പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗവും 19.7 കോടിയുടെ വിജയ് ചിത്രം ബിഗിലും 19.6 കോടിയുടെ ശങ്കർ വിക്രം ടീമിന്റെ ഐയും മാണ് മലയാളത്തിലെ മറ്റ് റെക്കോർഡ് ഹിറ്റ് ചിത്രങ്ങൾ. നെൽസൺ സംവിധാനം ചെയ്ത ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ചിരിക്കുന്നത് കലാനിധി മാരൻ ആണ്. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിച്ചത്.
രജനീകാന്തിനെ കൂടാതെ രമ്യാ കൃഷ്ണന്‍, വസന്ത് രവി, ശിവരാജ്കുമാർ, മോഹൻലാൽ, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്ളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമ്മൻ എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...