ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറസാന്നിദ്ധ്യമാണ് ഉലക നായകന്‍ കമല്‍ ഹാസന്‍. സിനിമാ ജീവിതം വന്‍ വിജയമാണെങ്കിലും അത്ര ശോഭനമായിരുന്നില്ല കമല്‍ ഹാസന്റെ ദാമ്പത്യ ജീവിതം. ആദ്യ ഭാര്യ വാണി ഗണപതി മുതല്‍ മൂന്നാമത്തെ ഭാര്യ നടി ഗൗതമി വരെയുള്ളവരുമായുള്ള ബന്ധം കമല്‍ പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു.
ഗൗതമിയായുള്ള ബന്ധം കൂടി അവസാനിച്ചതിന് പിന്നാലെ വീണ്ടും കമല്‍ ഹാസന്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. പ്രായം കൂടുമ്പോഴും കമലിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ഇതാ കമല്‍ ഹാസന്‍ സ്വന്തം മകളുടെ പ്രായമുള്ള യുവനടിയുമായി രഹസ്യബന്ധത്തിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടനും സിനിമാ നിരൂപകനുമായ ബൈല്‍വാന്‍ രംഗനാഥന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.
ALSO READ: പൂക്കാലം ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?
കമല്‍ ഹാസനും പ്രശസ്ത യുവനടി ആന്‍ഡ്രിയ ജെറേമിയും തമ്മില്‍ രഹസ്യബന്ധത്തിലായിരുന്നു എന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. വിശ്വരൂപം, ഉത്തമവില്ലന്‍, വിശ്വരൂപം 2 തുടങ്ങിയ ചിത്രങ്ങളില്‍ ആന്‍ഡ്രിയയ്ക്ക് അവസരം ലഭിച്ചതിന് കാരണം കമലുമായുള്ള ഈ രഹസ്യബന്ധമാണെന്നും ബെയില്‍വാന്‍ രംഗനാഥന്‍ ആരോപിച്ചു.
ബെയില്‍വാന്‍ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴകത്ത് വലിയ ചര്‍ച്ചയായി കഴിഞ്ഞു. 37 വയസ് മാത്രം പ്രായമുള്ള ആന്‍ഡ്രിയയുമായി 68കാരനായ കമല്‍ രഹസ്യബന്ധത്തിലാണെന്ന ആരോപണം എത്രത്തോളം സത്യമാണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനും 37 ആണ് പ്രായം. എന്തായാലും വിഷയത്തില്‍ ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
1978ലാണ് നടിയും നര്‍ത്തകിയുമായ വാണി ഗണപതിയും കമല്‍ ഹാസനും തമ്മിലുള്ള വിവഹം നടന്നത്. പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം പക്ഷേ വിജയിച്ചില്ല. ഈ ബന്ധം നിയമപരമായി വേര്‍പിരിയും മുമ്പ് തന്നെ നടി സരികയുമായി കമല്‍ ഇഷ്ടത്തിലാകുകയും ഇരുവരും ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2004ല്‍ സരികയില്‍ നിന്ന് കമല്‍ വിവാഹ മോചനം നേടി. ഇതിന് ശേഷമാണ് നടി ഗൗതമിയുമായി കമല്‍ ഹാസന്‍ ബന്ധം തുടങ്ങിയത്. ഒരുമിച്ച് ജീവിച്ചെങ്കിലും ഈ ബന്ധവും പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് ദാമ്പത്യ ജീവിതവും അവസാനിപ്പിച്ച് വര്‍ഷങ്ങളായി കമല്‍ ഹാസന്‍ സിംഗിളായി കഴിയുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...