Lucky Bhaskar Release: ഒരു സാധാരണക്കാരന്റെ അസാധാരണ കഥയുമായി 'ലക്കി ഭാസ്കർ' നാളെ മുതൽ; കേരളാ തിയേറ്റർ ലിസ്റ്റ്

ഭാസ്കർ എന്ന് പേരുള്ള ഒരു സാധാരണക്കാരനായ ബാങ്ക് കാഷ്യറായാണ് ദുൽഖർ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 30, 2024, 09:10 PM IST
  • തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
  • അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.
Lucky Bhaskar Release: ഒരു സാധാരണക്കാരന്റെ അസാധാരണ കഥയുമായി 'ലക്കി ഭാസ്കർ' നാളെ മുതൽ; കേരളാ തിയേറ്റർ ലിസ്റ്റ്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ നാളെ മുതൽ കേരളത്തിലെ 180-ൽ പരം തീയേറ്ററുകളിൽ. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് പുറത്ത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഒരു വർഷത്തിന് മുകളിലെ ഇടവേളക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം പ്രദർശനത്തിന് എത്തുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഒക്ടോബർ 31 ന് ദീപാവലി റിലീസായി എത്തുന്ന ഈ ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ആഗോള തലത്തിൽ ലഭിച്ചിരിക്കുന്നത്. ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിൽ ലക്കി ഭാസ്കറിന് ഇന്ന് നൂറിലേറെ പ്രീമിയർ ഷോകൾ ചാർട്ട് ചെയ്തിരുന്നു. പ്രീമിയർ ഷോകൾക്ക് എല്ലാം തന്നെ വലിയ രീതിയിലുള്ള ടിക്കറ്റ് വിൽപ്പനയാണ് നടന്നിരിക്കുന്നത്. 

Also Read: Suriya on Nishad Yusuf Demise: 'ഞങ്ങളുടെ പ്രാ‍‍ർത്ഥനയിലും ചിന്തകളിലും എന്നും ഓർമ്മിക്കപ്പെടും', നിഷാദിന്റെ മരണത്തിൽ അനുശോചനമറിയിച്ച് സൂര്യ

 

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രത്തിൽ ഭാസ്കർ എന്ന് പേരുള്ള ഒരു സാധാരണക്കാരനായ ബാങ്ക് കാഷ്യറായാണ് ദുൽഖർ വേഷമിട്ടിരിക്കുന്നത്. 2 മണിക്കൂർ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു സാധാരണക്കാരൻ്റെ അസാധാരണമായ കഥ പറയുന്ന ചിത്രം 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ളാൻ, പിആർഒ -ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News