Chathuram Movie | ഒരു ശുദ്ധ A പടവുമായി സിദ്ധാർഥ് ഭരതൻ; ചതുരം സിനിമയുടെ സെൻസറിങ് കഴിഞ്ഞു

2015ൽ കാർ അപകടത്തിൽ ചികിത്സലായിരുന്നു സിദ്ധാർഥ്, എല്ലാം ഭേദമായതിന് ശേഷം രണ്ടാമതായി ഒരുക്കിയ ചിത്രമാണ് ചതുരം

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 07:21 PM IST
  • 2015ൽ കാർ അപകടത്തിൽ ചികിത്സലായിരുന്നു സിദ്ധാർഥ്, എല്ലാം ഭേദമായതിന് ശേഷം രണ്ടാമതായി ഒരുക്കിയ ചിത്രമാണ് ചതുരം.
  • ചതുരത്തിന് മുമ്പ് സൗബിൻ ഷാഹീറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു.
  • എന്നാൽ ചിത്രീകരണം പൂർത്തിയായ ജിന്ന് ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
Chathuram Movie | ഒരു ശുദ്ധ A പടവുമായി സിദ്ധാർഥ് ഭരതൻ; ചതുരം സിനിമയുടെ സെൻസറിങ് കഴിഞ്ഞു

കൊച്ചി : സിദ്ധാർഥ് ഭരതൻ (Sidharth Bharathan) സംവിധാനം ചെയ്ത ചതുരം സിനിമയുടെ (Chathuram Movie) സെൻസറിങ് പൂർത്തിയായി. വയലൻസും സെക്സും നിറഞ്ഞിട്ടുള്ള ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്, 

"സെൻസർ കഴിഞ്ഞു. ഒരു ശുദ്ധ A പടം" എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാർഥ ഭരതൻ ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് ലഭിച്ച പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. 

ALSO READ : CBI 5 | സേതുരാമയ്യരുടെ അഞ്ചാം വരവ്, 'സിബിഐ 5' ആദ്യ സ്റ്റിൽ പങ്കുവെച്ച് മമ്മൂട്ടി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sidharth Bharathan (@sidharthbharathan)

 

റോഷൻ മാത്യു, സ്വാസ്വിക, ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറക്കിയിരുന്നു.

ALSO READ : Saudi Vellakka Team | 'ദയവായി വഞ്ചിതരാകാതിരിക്കുക', മുന്നറിയിപ്പുമായി 'സൗദി വെള്ളക്ക' ടീം

ഗ്രീൻവിച്ച് എന്റർടേയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

പ്രദീഷ് എം വർമ്മയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. 

ALSO READ : OTT Updates | ജനുവരിയിൽ ഒടിടി റിലീസിന് എത്തുന്ന പുതിയ ചിത്രങ്ങൾ

2015ൽ കാർ അപകടത്തിൽ ചികിത്സലായിരുന്നു സിദ്ധാർഥ്, എല്ലാം ഭേദമായതിന് ശേഷം രണ്ടാമതായി ഒരുക്കിയ ചിത്രമാണ് ചതുരം. ചതുരത്തിന് മുമ്പ് സൗബിൻ ഷാഹീറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചതുരത്തിന് മുമ്പ് ചിത്രീകരണം പൂർത്തിയായ ജിന്ന് ഇതുവരെ റിലീസ് ചെയ്തിട്ടില്ല.  നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
  •  

Trending News