നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് "കസ്റ്റഡി". തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രീകരിച്ച ചിത്രം മലയാളത്തിൽ എത്തിക്കുന്നത് ഫോർച്യൂൺ സിനിമാസ് ആണ്. പോലീസ് കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം മെയ് 12ന് തീയറ്ററുകളിൽ എത്തുന്നു.
നാഗചൈതന്യ, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കൂടാതെ പ്രിയാമണി, ശരത്കുമാർ, ആർ സമ്പത്ത് രാജ്, പ്രേംജി അമ്രാൻ, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് വെങ്കട്ട് പ്രഭു ആണ്. ചിത്രത്തിന് ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്ന് സംഗീതം നൽകുന്നു എന്നത് കൂടുതൽ ആകർഷകമാക്കുന്നു.
ALSO READ: ഇത് കേരളീയർക്ക് അഭിമാന നിമിഷം! മികച്ച പ്രതികരണങ്ങളോടെ '2018 Everyone Is A Hero' പ്രദർശനം തുടരുന്നു
ഡി.ഒ.പി: എസ് ആർ കതിർ, എഡിറ്റർ: വെങ്കട്ട് രാജൻ, പശ്ചാത്തല സംഗീതം: യുവൻ ശങ്കർ രാജ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ആർട്ട് ഡയറക്ടർ: ഡി.വൈ സത്യനാരായണ, ഓഡിയോ: ജഗ്ളീ മ്യൂസിക്, ആക്ഷൻ: സ്റ്റൺ ശിവ, മഹേഷ് മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
ചാക്കോച്ചൻ-ജയസൂര്യ ചിത്രം 'എന്താടാ സജി' ഒടിടിയിലെത്തി; എവിടെ കാണാം?
ജയസൂര്യയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച "എന്താടാ സജി" ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. ഏപ്രിൽ 8നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രത്യേക അറിയിപ്പുകളൊന്നും ഇല്ലാതെയാണ് ചിത്രത്തിൻറെ സ്ട്രീമിംഗ് ആരംഭിച്ചത്.
നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചത്. ഒരു ഫാമിലി കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നിവേദ തോമസ് ആണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്.
ക്യാമറ-ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ-ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ,എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ടസ്‌കോർ-ജെക്ക്‌സ് ജോയ്,എസ്‌സിക്യൂട്ടീവ്‌പ്രൊഡ്യൂസർ-നവീൻ.പി.തോമസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റും ഡിസൈനർ-സമീറ സനീഷ്,പ്രൊഡക്ഷൻ കാൻട്രോളർ-ഗിരീഷ് കൊടുങ്ങലൂർ,ആർട്ട് ഡയറക്ടർ-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ,വിഎഫ്എക്‌സ്-Meraki, അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ,പ്രവീണ് വിജയ്.
അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ,ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്സ്ക്യുറ പി.ആർ.ഓ-മഞ്ജു ഗോപിനാഥ് എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...