Oshana Movie: പ്രണയത്തിന് എത്ര സ്റ്റേജസ്സാണ്? പ്രണയം നിറച്ച് 'ഓശാന'; ടീസർ ശ്രദ്ധ നേടുന്നു

എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് മായിപ്പൻ, മഞ്ഞപ്ര നിർമ്മിക്കുന്നതാണ് ഈ ചിത്രം. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 09:57 AM IST
  • ക്യാമ്പസും, ഒപ്പം ഒരു കാർഷിക ഗ്രാമത്തിൻ്റെയും പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
  • ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
Oshana Movie: പ്രണയത്തിന് എത്ര സ്റ്റേജസ്സാണ്? പ്രണയം നിറച്ച് 'ഓശാന'; ടീസർ ശ്രദ്ധ നേടുന്നു

'പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ.... എൻ്റെ അറിവിൽ അത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്,, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്,,ഇതൊക്കെ ക്ലീഷേ ആണന്നും, പറഞ്ഞു പഴകിയതുമാണന്നുമൊക്കെ അറിയാം. പക്ഷെ എന്തു ചെയ്യാനാണ് ഭായ്... മാറ്ററ് പ്രണയമായിപ്പോയില്ലേ? സോ...ലെറ്റ്സ് ലൗ... എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിലൂടെ പുറത്തുവിട്ടതാണ് പ്രണയത്തിൻ്റെ ഈ നിർവ്വചനങ്ങൾ.

മലയാളത്തിലെ പ്രമുഖ താരങ്ങളായ ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഈ ടീസറിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രണയമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. ആ വിഷയമാണ് ടീസറിലൂടെ വ്യക്തമാക്കപ്പെടുന്നതും.

എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് മായിപ്പൻ, മഞ്ഞപ്ര നിർമ്മിക്കുന്നതാണ് ഈ ചിത്രം. ക്യാമ്പസും, ഒപ്പം ഒരു കാർഷിക ഗ്രാമത്തിൻ്റെയും പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്. ഗാനങ്ങൾ എഴുതിയത് ഹരി നാരായണൻ വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട് സാൽവിൽ വർഗീസ് എന്നിവരാണ്. രചന - ജിതിൻ ജോസ്. പുതുമുഖം ബാലാജി ജയരാജ് നായകനാകുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അൽത്താഫ് സലിം, ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ. ജോവിൻ എബ്രഹാം വിനു വിജയകുമാർ, ഷാജി മാവേലിക്കരാ, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ, എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

വർഷാവിശ്വനാഥാണ് നായിക. ഛായാഗ്രഹണം - മെൽബിൻ കുരിശിങ്കൽ. എഡിറ്റിംഗ്- സന്ധീപ് നന്ദകുമാർ. കലാസംവിധാനം - ബനിത് ബത്തേരി. കോസ്റ്റ്യും ഡിസൈൻ - ദിവ്യാ ജോബി. മേക്കപ്പ് - ജിത്തു പയ്യന്നൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീകുമാർ വള്ളംകുളം, അസ്സോസ്സിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, പ്രൊജക്റ്റ് - ഡിസൈൻ - അനുക്കുട്ടൻ ഏറ്റുമാന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ - കമലാക്ഷൻ പയ്യന്നൂർ. വാഴൂർ ജോസ്. ഫോട്ടോ - സന്തോഷ് പട്ടാമ്പി .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News