Sindhooram movie: ഹൃദ്യമായൊരു പ്രണയകഥ; പാൻ ഇന്ത്യൻ ചിത്രം "സിന്ദൂരം" ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്നു

Sindhooram streaming on Amazon Prime: ശ്രീരാമഗിരി ഏജൻസി പ്രദേശത്തെ പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടവും തുടർ സമരങ്ങളുമൊക്കെയാണ് ചിത്രം വരച്ചുകാട്ടുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 9, 2023, 02:57 PM IST
  • "സിന്ദൂരം" ഹൃദ്യമായൊരു പ്രണയകഥയാണ് പറയുന്നത്.
  • ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്.
  • ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
Sindhooram movie: ഹൃദ്യമായൊരു പ്രണയകഥ; പാൻ ഇന്ത്യൻ ചിത്രം "സിന്ദൂരം" ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്നു

നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ സിനിമ "സിന്ദൂരം" ഹൃദ്യമായൊരു പ്രണയകഥയാണ് പറയുന്നത്. തീയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്നു.

ശ്രീരാമഗിരി ഏജൻസി പ്രദേശത്തെ പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടവും അതിനെ ചൊല്ലിയുള്ള സിംഗണ്ണദളിന്റെ സമരവുമാണ് കഥാപശ്ചാത്തലം. അവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് സിരിഷ റെഡ്‌ഡി ശ്രീരാമഗിരിയിലെത്തുന്നത്. അവളോടൊപ്പം അവളുടെ കോളേജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു. അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ, സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വരുന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തുചെയ്തു? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് എന്താണ് ? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ് ? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടർയാത്ര.

നിർമ്മാണം - പ്രവീൺറെഡ്‌ഡി ജംഗ, സംവിധാനം - ശ്യാം തുമ്മലപ്പള്ളി, ഛായാഗ്രഹണം - കേശവ, രചന - കിഷോർ ശ്രീകൃഷ്ണ, സുബ്ബറെഡ്‌ഡി എം , സംഗീതം - ഗൗര ഹരി, പി ആർ ഓ -അജയ് തുണ്ടത്തിൽ.

ALSO READ: ഇന്ദ്രൻസിന്റെ 'വിത്തിൻ സെക്കൻഡ്സ്' തിയേറ്ററുകളിലേക്ക്; പുതിയ വീഡിയോ ​ഗാനമെത്തി

കൃഷ്ണശങ്കർ - കിച്ചു ടെല്ലസ് - സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന "പട്ടാപ്പകൽ"; ചിത്രീകരണം പൂർത്തിയായി

'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.  പി.എസ് അർജുനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഗീതി സംഗീത,  ആമിന, സന്ധ്യ എന്നിവരാണ് ചിത്രത്തിലെ  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്സൽ സഹീർ ചിത്രസംയോജനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, സ്റ്റിൽസ്: ഹരീസ് കാസിം,  പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News