മലയാളത്തിന്റെ ഭാവഗായകൻ നമ്മോട് വിടപറഞ്ഞിരിക്കുകയാണ്. വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന്റെ ശബ്ദം മലയാളി ഉള്ളിടത്തോളം മരിക്കുന്നില്ല എന്ന് തന്നെ പറയാം. പ്രണയ ഗാനങ്ങൾക്ക് ജയചന്ദ്രന്റെ ശബ്ദത്തോളം യോജിച്ച മറ്റൊരു നാദമില്ല. എന്നാൽ ഗായകനായ ജയചന്ദ്രനെ മാത്രമെ ഇന്നും പലർക്കും അറിയുകയുള്ളൂ. പി ജയചന്ദ്രൻ എന്ന നടനെ അധികമാരും അറിയുന്നുണ്ടാകില്ല. 4 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. കൃഷ്ണപ്പരുന്ത്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയാണ് അദ്ദേഹം അഭിനയിച്ച സിനിമകൾ.