തന്റെ ഏറ്റവും പുതിയ ചിത്രം ആയ 4 ഇയേഴ്സ് കണ്ടതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊണ്ടാണ് തീയേറ്ററിന് പുറത്തിറങ്ങിയത്. ബിഗ് സ്‌ക്രീനിൽ തന്നെ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ലെന്നും അത് കൊണ്ട് പൊട്ടിക്കരഞ്ഞ് പോയതാണെന്നും മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പ്രിയ പ്രകാശ് വാര്യർ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം താൻ അഭിനയിച്ച സിനിമയാണെന്നും പ്രേക്ഷകരുടെ പ്രതികരണവും വിരൂപണവും അറിയാൻ വേണ്ടി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. 4 ഇയേഴ്സ് ഇന്ന് തീയേറ്ററുകളിൽ എത്തി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്കിയിരിക്കുന്നത്.
കോളേജ് സമയത്തെ പ്രണയക്കഥയും ഇരുവരും തമ്മിലുള്ള പ്രശ്‍നങ്ങളൂം ഒക്കെ ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിച്ചിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടോക്സിക് റിലേഷൻഷിപ്പുകളെ കുറിച്ചും ചിത്രം സംസാരിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ശങ്കർ തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്.
ALSO READ: 4 Years Movie : പ്രിയ പ്രകാശ് വാര്യരുടെ 4 ഇയേഴ്സിന് യു/എ സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തീയേറ്ററുകളിൽ
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 1 ന് കോതമംഗലം മാർ അസ്ത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ 10000 വിദ്യാർഥികളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവർ ചേർന്നാണ്.
എഡിറ്റർ- സംഗീത് പ്രതാപ്, സംഗീതം - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈനും ഫൈനൽ മിക്സും - തപസ് നായക്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - രമ്യ സുരേഷ്, കല - സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ - അനൂപ് മോഹൻ എസ്, അസോസിയേറ്റ് ഡോപ്പ് - ഹുസൈൻ ഹംസ, DI - Rang Rays മീഡിയ, Vfx - foxdot മീഡിയ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...