താൻ സ്‌കൂളിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പ്രിയ പ്രകാശ് വാര്യർ. തനിക്ക് സ്‌കൂളിൽ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, പലപ്പോഴും കുട്ടികളും മറ്റും തന്നെ സ്ലട്ട് ഷെയിമിങ് നടത്തിയിട്ടുണ്ടെന്നുമാണ് താരം തുറന്ന് പറഞ്ഞത്. സ്‌കൂളിൽ സ്ലീവ്‌ലെസ് ഡ്രസ്സ് ധരിച്ച് പോകുന്നത് കുട്ടികളോ, അധ്യാപകർക്കോ ഇഷ്ടമുള്ള കാര്യം അല്ലായിരുന്നുവെന്നും ആൺകുട്ടികളോട് സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും പ്രിയ പ്രകാശ് വാര്യർ പറഞ്ഞു. അയാം വിത്ത് ധന്യ വർമ്മ എന്ന പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പ്രിയ പറഞ്ഞത്.
പലപ്പോഴും തന്റെ സുഹൃത്തുക്കളോട് തന്നോട് കൂട്ട് കൂടരുതെന്നും അവരുടെ മാതാപിതാക്കളോട് കൂട്ട് കൂടാൻ അനുവദിക്കരുതെന്നും പറയുമായിരുന്നുവെന്നും താരം പറഞ്ഞു. സ്‌കൂളിൽ ചെറിയ കാര്യങ്ങൾക്ക് പോലും മോശമായി വിലയിരുത്തപ്പെടാർ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. സ്‌കൂളിൽ തനിക്ക് അധികം സുഹൃത്തുക്കൾ ഒന്നും ഇല്ലായിരുന്നുവെന്നും ആകെ ഒന്നോ രണ്ടോ സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രിയ തുറന്ന് പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം പ്രിയ പ്രകാശ് വാര്യർ മലയാള സിനിമ രംഗത്തേക്ക് മടങ്ങിയെത്തിയ ചിത്രം 4 ഇയർസ് നവംബർ അവസാനം തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഒരു ബ്രേക്ക് അപ്പിന് ശേഷം എങ്ങനെയാവും ജീവിതം എന്റെ ആളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്നൊന്നും ചിന്തിക്കാൻ പോലും പല കമിതാക്കൾ തയ്യാറാകില്ല. അത്ര മാത്രം വേദനയാണ് അത് ആലോചിക്കുമ്പോൾ പോലും. 6 മാസത്തെ ബ്രേക്ക് അപ്പിന് ശേഷം ഒരു നാൾ ഇരുവരും കണ്ടുമുട്ടിയാൽ എങ്ങനെയാവും സംസാരങ്ങൾ, അത്രയും അടുപ്പമുണ്ടായിരുന്നവർ എങ്ങനെയാണ് അന്യരെ പോലെ മാറുക. 'പ്രതീക്ഷ' എന്ന വാക്കിൽ ഇനിയും കണ്ടുമുട്ടാം എന്ന വിശ്വാസത്തോടെ പിരിയുക. ഇതാണ് 4 ഇയേഴ്‌സ്.
രഞ്ജിത് ശങ്കർ തീയേറ്ററിൽ ഒരു മാന്ത്രിക വലയം തീർത്തു എന്ന് തന്നെ പറയേണ്ടി വരും. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അത്രമാത്രം ആഴത്തിൽ സിനിമ പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട്. ഇരുവരുടെയും വികാരം അത്രമാത്രം ആഴത്തിൽ പ്രേക്ഷകനോടും ഇരുവരോടും പരസ്പരം കൈമാറുന്നുണ്ട്.
ചിത്രത്തിൽ പ്രിയ വാര്യറും സർജ്ജനോ ഖാലിദും അങ്ങ് തകർത്തിട്ടുണ്ട്. ഇരുവരും തമ്മിൽ ബോണ്ടിങ്ങ്, കെമിസ്ട്രി എല്ലാം കൊണ്ടും അത്രമേൽ ഗംഭീരം. ബ്രേക്ക് അപ്പ് അനുഭവിക്കാത്തവർക്ക് ഒരു ലാഗ് അനുഭവപ്പെട്ടാൽ അതിൽ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ അങ്ങനെയൊരു സംഭവം ജീവിതത്തിൽ നടന്നവർക്ക് ഇരുവരും എടുക്കുന്ന സമയവും തീരുമാനങ്ങളുടെ ഡിലെയും ഒക്കെ തന്നെ മനസ്സിലാക്കാൻ സാധിക്കും. സ്ലോ പേസിൽ കഥ പറയേണ്ടത് അല്ലാതെ പറ്റില്ല.
ചിത്രത്തിന്റെ ലൊക്കേഷൻസ് എടുത്ത് പറയേണ്ടതാണ്. മഴയും വെയിലും കാലാവസ്ഥയും ഒക്കെ തന്നെ കഥാപാത്രങ്ങളുടെ അപ്പോഴുള്ള വികാരവുമായി കണക്ട് ചെയ്യാൻ കഴിയുന്നതായി അനുഭവപ്പെട്ടു. ഏറ്റവും അവസനാവും എന്നാൽ ഒരുപക്ഷേ എല്ലാത്തിനെക്കാൾ ഉപരി പറയേണ്ടത് ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മുമാണ്. ശങ്കർ ശർമയ്ക്ക് ചിത്രം കണ്ടിറങ്ങിയവർ ഒരു വലിയ കയ്യടി നൽകിയിരിക്കും. അതിൽ തർക്കമില്ല. വിശാലിന്റെയും ഗായത്രിയുടെയും ആ ഒരു മാന്ത്രിക ലോകത്തേക്ക് പ്രേക്ഷകനെ രണ്ട് കയ്യും പിടിച്ച് ടൈറ്റിൽ സോങ്ങ് മുതൽ എത്തിക്കുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായത്തിൽ രഞ്ജിത് ശങ്കർ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി 4 ഇയേഴ്‌സ് മാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...