ചിമ്പു (എസ്ടിആർ) നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'പത്ത് തല' ഒടിടി റിലീസിന് ഒരുങ്ങുന്നു. മാസ് ആക്ഷൻ രംഗങ്ങളുമായി ചിതക്രം മാർച്ച് 30നാണ് ചിത്രം തിയറ്ററുകളിൽ റിലീസായത്. അതേസമയം പത്ത് തലയ്ക്ക് തിയറ്ററിൽ നിന്നും മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ആമോസൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 27 മുതൽ ഒടിടിയിൽ റിലീസ് ചെയ്യും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രീൻ സ്റ്റുഡിയോസ് ആണ് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുന്നത്.
സംവിധാകൻ ഒബേലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍, കലൈയരൻ, ടീജെ അരുണാചലം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എആർ റഹ്മാൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ആമസോൺ പ്രൈം വീഡിയോ ആണ് 'പത്ത് തല'യുടെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വൻ തുകയ്‍ക്കാണ് ആമസോൺ ഇത് വാങ്ങിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ALSO READ : Adipurush: അമ്പും വില്ലുമേന്തി പ്രഭാസ്; 'ആദിപുരുഷ്' മോഷൻ പോസ്റ്റർ പുറത്ത്
a thrilling action treat with a captivating storyline that’s certain to leave an impact long after the story ends #PathuThalaOnPrime, Apr 27 pic.twitter.com/DOf21Bdzgg
— prime video IN (@PrimeVideoIN) April 22, 2023
ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. എ ആര്‍ റഹ്‍മാന്റെ മകൻ എ ആര്‍ അമീനും ശക്തിശ്രീ ഗോപാലനും ചേർന്ന് പാടിയ ഗാനമായിരുന്നു ഇത്.
അതേസമയം ചിമ്പുവിന്റെ പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. ഹൊംബാല ഫിലിംസ് ചിത്രം നിർമ്മിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. 'വെന്ത് തനിന്തതു കാടാ'ണ് ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. 'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...