പോൺ മേഖലയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണി ലിയോണിയ്ക്ക് (Sunny Leone) നിരവധി ആരാധകരാണ് ഉള്ളത്. ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം കയ്യടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ (Social Media) സജീവമായ സണ്ണി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
Also read: എന്റെ മനസാക്ഷിക്ക് എതിരായി ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല: Meera Jasmine
കൊറോണ (Corona virus) മഹാമാരി രാജ്യമെമ്പാടും താണ്ഡവം ആടിയ സമയത്ത് സണ്ണി കുടുംബവുമായി ലോസ് ഏഞ്ചൽസിലേക്ക് (Los Angeles) പറക്കുകയായിരുന്നു. അടുത്തിടെയാണ് സണ്ണി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ലോസ് ഏഞ്ചൽസിൽ ആയിരുന്നപ്പോഴും സണ്ണി (Sunny Leone) അവിടത്തെ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് നിറയെ ട്രോളുകളും സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അതൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
Also read: ആരും ഇത്തരത്തിലൊരു തീരുമാനമെടുക്കരുത്.... Chithraയുടെ വിയോഗത്തില്‍ പ്രതികരിച്ച് നയന്‍താര
ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സണ്ണി (Sunny Leone) ഇക്കാര്യം തുറന്നു പറഞ്ഞത്. തന്നെപ്പോലെ മറ്റ് ആൾക്കാർക്കും ട്രോളും സൈബർ ആക്രമണങ്ങളും (Cyber attack) ബാധിക്കുന്നുണ്ടെന്നും ഓരോരുത്തരേയും തിരഞ്ഞുപിടിക്കലാണ് സൈബർ ആക്രമണകാരികളുടെ ലക്ഷ്യമെന്നും സണ്ണി പറഞ്ഞു. ഇവരെയൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യണത് എന്ന ചോദ്യത്തിന് ഇവരെ കൈകാര്യം ചെയ്യാതിരിക്കലാണ് തന്റെ രീതി എന്നും താനും തന്റെ ടീമും ഇത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്നുമാണ് സണ്ണി ലിയോണി പറഞ്ഞത്.