Kochi : സണ്ണി വെയ്‌നും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അടിത്തട്ടിന്റെ ടീസർ റിലീസ് ചെയ്തു. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ഉൾക്കടലിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മത്സ്യബന്ധന ബോട്ടും, അതിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻറെ ടീസറിൽ കടലും ബോട്ടും മത്സ്യ ബന്ധനവുമെല്ലാം ഉലപ്പെടുത്തിയിട്ടുണ്ട്. ആഴ്ചകളോളം മത്സ്യ ബന്ധനത്തിനായി ഉൾക്കടലിൽ ബോട്ടിൽ കഴിയുമ്പോഴുള്ള തൊഴിലാളികളുടെ ജീവിതവും ടീസറിൽ കാണിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും, സണ്ണി വെയ്‌നും തമ്മിലുള്ള സംഘടന രംഗവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്.
ചിത്രം മെയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, എട്ട് മത്സ്യബന്ധന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ചില സീനുകൾ ഒഴിച്ച് ബാക്കിയെല്ലാം ബാക്കിയെല്ലാം അറബികടലിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൻറെ ഷൂട്ടിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയായിരുന്നു. ബാക്കി ഭാഗങ്ങൾ തങ്കശ്ശേരി, കാപ്പിൽ, വർക്കല എന്നിവിടങ്ങളിലായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.
നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്ഷം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തികരിച്ചിരുന്നു. കണയിൽ ഫിലിംസിന്റെയും മിഡിൽ മാർച്ച സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രംനിർമ്മിക്കുന്നത് സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ സംയുക്തമായിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഖൈസ് മിലനും, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പാപ്പിനുമാണ്.
കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകൽ, പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി. സണ്ണി വെയ്‌നെയും, ഷൈൻ ടോം ചാക്കോയേയും കൂടാതെ പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ മാർട്ടിൻ എന്ന കഥാപാത്രമായി ആണ് സണ്ണി വെയിൻ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...