Rajinikanth ന് ദാദാ സഹിബ് ഫാൽക്കെ അവാർഡ്, ദക്ഷിണേന്ത്യയിലെ ഈ അവാർഡ് രണ്ടാമത്തെ നടൻ

സിനിമ മേഖലയിലെ ഏറ്റവും പരമോന്നത പുരസ്കാരമാണ് ദാദ സാഹിബ് ഫാൽക്കെ അവാർഡ്

Written by - Zee Malayalam News Desk | Last Updated : Apr 1, 2021, 12:35 PM IST
  • തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന് ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം.
  • ചലച്ചിത്ര മേഖലയിലെ ഏറ്റവും പരമോന്നത പുരസ്കാരം.
  • ശിവാജി ഗണേശന് ശേഷം ദക്ഷിണ ഇന്ത്യയിൽ ആദ്യ ദാദ സാഹിബ് പുരസ്കാരം നേടുന്ന ആൾ.
  • തെരഞ്ഞെടുത്തത് മോഹൻലാലും ശങ്കർ മഹാദേവനും ചേർന്നുള്ള ജൂറി.
Rajinikanth ന് ദാദാ സഹിബ് ഫാൽക്കെ അവാർഡ്, ദക്ഷിണേന്ത്യയിലെ ഈ അവാർഡ് രണ്ടാമത്തെ നടൻ

New Delhi : ഇന്ത്യയിലെ പരമോന്നത സിനിമ പുരസ്കാരം 51-ാം Dadasaheb Phalke Award തമിഴ് സൂപ്പർ സ്റ്റാർ Rajinikanth ന്. കേന്ദ്ര വാർത്ത വിനിമയ മന്ത്രി Prakash Javadekar ആണ് രജനികാന്തിന്റെ ഫാൽക്കെ അവാർഡ് പ്രഖ്യാപിച്ചത്. അരനൂറ്റാണ്ടായി സിനിമ മേഖലയിൽ നൽകി വന്നിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് രജനികാന്ത് പുരസ്കാരത്തിന് അർഹനായതെന്ന് പ്രകാശം ജാവഡേക്കറെ അറിയിച്ചു.

2019 ലെ പുരസ്കാരണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മോഹൻലാൽ, ആശാ ഭോസ്ലെ, ശങ്കർ മഹാദേവൻ, സുഭാഷ് ഘായ്, ബിശ്വജിത്ത് ചാറ്റാർജി അടങ്ങിയ ജൂറി സംഘമാണ് രജനിയെ തെഞ്ഞെടുത്തത്. ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിക്കപ്പെടുന്ന ദാദ സാഹിബ് ഫാൽക്കയുടെ സ്മരണക്കായിട്ടാണ് ഈ പുരസ്കാരം നൽകുന്നത്. 1996ൽ ശിവാജി ​ഗണേശന് ലഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ദക്ഷിണ ഇന്ത്യയിലെ ഒരു നടന് ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും പരമോന്നത പുരസ്കാരം ലഭിക്കുന്നത്.  

ALSO READ : എഴുപതിന്റെ നിറവിൽ സ്റ്റൈൽ മന്നൻ Rajinikanth

അതേസമയം അവാർഡ് പ്രഖ്യാപനത്തിന് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധമില്ല മന്ത്രി പ്രകാശ് ജവാഡ്ക്കർ അറിയിച്ചു. കഴിഞ്ഞ വർഷം പാർട്ടി രുപീകരിച്ച് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്  പ്രവേശിക്കുമെന്ന് രജനി അറിയിച്ചുരുന്നു. പക്ഷെ ഹൈദരാബാദിൽ ഷൂട്ടിങിനിടെ ആരോ​ഗ്യ പ്രശ്നം അലട്ടിയതിന് തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ALSO READ : Rajinikanth രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറുന്നുവെന്ന് താരം

അതിനെ തുടർന്ന് ജനുവരിയിൽ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ആ തീരുമാനം രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്ത് നിന്ന് താരത്തിന്റെ ആരാധകരെ നിരാശയിലാക്കി. പിന്നീട് രജനിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രജനികാന്തിന്റെ വസതിക്ക് സമീപം ആരാധകർ ദിവസങ്ങളോളെ തടിച്ച് കൂടിയിരുന്നു. പിന്നീട് രജനി നേരിട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആരാധകർ സമരത്തിൽ നിന്ന് പിൻവാങ്ങിയത്. അന്ന് തണുപ്പൻ മട്ടിലായി പോയ രജനി ആരാധകരെ ഉത്തേജിപ്പിക്കാൻ ഈ അവാർഡ് സഹായകമായേക്കും.

ALSO READ : "എന്നെ നിർബന്ധിക്കരുത്" രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് Rajinikant

അവാർഡിന് അർഹനായി രജനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റിറിൽ കുറിച്ചിട്ടുണ്ട്. തലൈവ എന്ന് വിശേഷിപ്പിച്ചാണ് മോദി രജനികാന്തിനെ അഭിനന്ദിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News