Kanguva: എജ്ജാതി ലുക്ക്, അടിപൊളി വൈബ്! സോഷ്യൽ മീഡിയ തൂക്കി കങ്കുവയിലെ 'യോലോ'

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ 30 മില്ല്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ് ഗാനം. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2024, 02:57 PM IST
  • കങ്കുവയിലെ രണ്ടാമത്തെ ​ഗാനം 'യോലോ' പുറത്തിറങ്ങി
  • ബോളിവുഡ് നായിക ദിഷ പഠാനിയാണ് ​ഗാന രം​ഗത്തിൽ സൂര്യക്കൊപ്പം ഉള്ളത്
  • പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ 30 മില്ല്യൺ കാഴ്ചക്കാരുമായി ഗാനം മുന്നേറുകയാണ്
Kanguva: എജ്ജാതി ലുക്ക്, അടിപൊളി വൈബ്! സോഷ്യൽ മീഡിയ തൂക്കി കങ്കുവയിലെ  'യോലോ'

നടിപ്പിൻ നായകൻ സൂര്യ നായകനായെത്തുന്ന കങ്കുവയിലെ രണ്ടാമത്തെ ​ഗാനം 'യോലോ' പുറത്തിറങ്ങി. ബോളിവുഡ് സുന്ദരി ദിഷ പഠാനിയാണ് ​ഗാന രം​ഗത്തിൽ സൂര്യക്കൊപ്പം ഉള്ളത്. ഒരു പാർട്ടി സോം​​ഗ് എന്ന നിലയിലാണ് ഗാനം എത്തിയിരിക്കുന്നത്. മലയാളത്തിലും 'യോലോ' പാട്ട് പുറത്തിറക്കിയിട്ടുണ്ട്.

സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് കങ്കുവ. രണ്ട് കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ഇതിൽ ആധുനിക കാലത്തിലെ ഗാനമാണ് 'യോലോ' എന്ന സൂചനയാണ് ദൃശ്യങ്ങൾ നൽകുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ 30 മില്ല്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ് ഗാനം. ദേവി ശ്രീപ്രസാദും ലവിത ലബോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീപ്രസാദാണ് ചിത്രത്തിന്റെ സം​ഗീതം. 

Read Also: ദുൽഖറിന്റെ 'ലക്കി ഭാസ്കർ' തിയേറ്ററുകളിലേക്ക്; ട്രെയിലർ റിലീസായി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. നവംബർ 14ന് ചിത്രം തിയേറ്ററുകളിലെത്തും. രണ്ട് ഭാ​ഗമായിട്ടായിരിക്കും ചിത്രം എത്തുക. കങ്കുവയെന്നത് പുരാതനമായ തമിഴ്വാക്കാണ്. തീ എന്നാണ് ഇതിന്റെ അർത്ഥം. ചിത്രത്തിലെ ചില കാസ്റ്റുകൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ​ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. 

യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ​ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ കഥ പറയുന്ന കങ്കുവയിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്.

 പീരിയഡ് ഡ്രാമ വിഭാ​ഗത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ​ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ്. 38 ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക. 350 കോടിയാണ് കങ്കുവയുടെ ബജറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News