I Am Kathalan: അടുത്ത 100 കോടിയോ? ഗിരീഷ്-നസ്ലിൻ കൂട്ടുകെട്ടിൽ 'ഐ ആം കാതലൻ', റിലീസ് പ്രഖ്യാപിച്ചു

ഗിരീഷ് എഡി, നസ്ലിൻ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്ന 'ഐ ആം കാതലൻ' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും. ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 21, 2024, 03:14 PM IST
  • ടിനു തോമസാണ് ഐ ആം കാതലന്റെ സഹനിർമ്മാതാവ്.
  • അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടിജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
I Am Kathalan: അടുത്ത 100 കോടിയോ? ഗിരീഷ്-നസ്ലിൻ കൂട്ടുകെട്ടിൽ 'ഐ ആം കാതലൻ', റിലീസ് പ്രഖ്യാപിച്ചു

ഗിരീഷ് എഡി, നസ്ലിൻ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്ന 'ഐ ആം കാതലൻ' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും. ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ടിനു തോമസാണ് ഐ ആം കാതലന്റെ സഹനിർമ്മാതാവ്. അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടിജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് മാർക്കറ്റിങ്ങ് ആൻഡ് ഡിസ്ട്രിബ്യുഷൻ.

Also Read: Oru Anweshanathinte Kadha: ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ഷൈൻ; 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ എത്തി

 

നടൻ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരൺ വേലായുധൻ ആണ്. എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്, സംഗീതം- സിദ്ധാർത്ഥ പ്രദീപ്. കലാസംവിധാനം- വിവേക് കളത്തിൽ.

വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്- സിനൂപ് രാജ്. വരികൾ- സുഹൈൽ കോയ. പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം. ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ. പി ആർ ഒ- ശബരി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News