തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് നയന്‍താര (Nayanthara). ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് ചര്‍ച്ചാ വിഷയമാണ്.
തമിഴ് , മലയാളം തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരേ സമയം തിളങ്ങി നില്ക്കുന്ന താരമാണ് നയന്‍താര. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വര്‍ഷങ്ങളായി പ്രണയത്തിലായ ഇരുവരും ഇരുകുടുംബങ്ങള്ക്കുമൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍, അടുത്തിടെ വിഘ്നേഷ് ശിവന് (Vignesh Shivan) നയന്‍താരയെ (Nayanthara) കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചയാവുകയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു വിഘ്നേഷ്. നയന്‍താരയില്‍ ഏറ്റവും ആകര്‍ഷണം തോന്നിയ കാര്യമെന്താണ് എന്ന ആരാധകന്റെ ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്ഷിച്ചിട്ടുള്ളത് എന്നായിരുന്നു വിഘ്നേഷ് നല്കിയ മറുപടി. ആരാധകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ നയന്താരയ്ക്കൊപ്പമുള്ള തന്റെ പ്രിയപ്പെട്ട ഫോട്ടോയും വിഘ്നേഷ് പങ്കുവെച്ചിരുന്നു.
2015 മുതലാണ് വിഘ്നേഷും നയന്‍താരയും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. ഇരുവരും വിവാഹിതരാവുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെ താരവിവാഹത്തെ കുറിച്ച് അറിയാനായി ആരാധകര്‍ക്ക് ആകാംഷ. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തങ്ങള്‍ പരസ്പരം പ്രണയിക്കുകയാണെന്നുമാണ് വിവാഹ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് വിഗ്നേഷ് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...