റിയാദ്: Qatar Covdi Report: ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ 500 കടന്നിരിക്കുകയാണ്. ഇതാദ്യമായാണ് ഈ വര്‍ഷം ഇത്രയും രോഗികളുടെ എണ്ണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 542 കോവിഡ് കേസുകളാണ്.
മാത്രമല്ല ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചതില്‍ 380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 162 പേർ വിദേശത്ത് നിന്നും മടങ്ങിവന്നവരാണ്. ഇതോടെ ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 2,46787 പേർക്കാണ്. നിലവിൽ 3,822 പേർ ചികിത്സയിലാണ്.
Also Read: Omicron: ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഒമാനിൽ വാക്സിൻ നിർബന്ധമാക്കി
ഇതുവരെ 3,168,202 കോവിഡ് പരിശോധനകൾ ഖത്തറിൽ നടത്തിയിട്ടുണ്ട്. 22 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ കോവിഡ് രൂക്ഷമായതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ കര്‍ശനമാക്കിയിട്ടുണ്ട്. മാസ്‌ക് എല്ലായിടത്തും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ നടത്തുന്ന പരിപാടികളില്‍ 50 ശതമാനം പേര്‍ക്കും ഔട്ട്‌ഡോര്‍ പരിപാടികളില്‍ ശേഷിയുടെ 75 ശതമാനം പേര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മാത്രമല്ല ഇവിടെ പരിപാടിയിൽ പങ്കെടുക്കുന്നവരിൽ 90 ശതമാനം പേരും രണ്ടു വാക്സിനേഷനും എടുത്തവരായിരിക്കണം. മറ്റുള്ളവർ ആർടി-പിസിആർ പരിശോധന അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയിട്ടുണ്ടാവണം. മാത്രമല്ല പരിപാടികള്‍ നടത്തണമെങ്കില്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയും വേണം. ഇതിനുപുറമെ രോഗവ്യാപനം രൂക്ഷമായതോടെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള നടപടികളും അധികൃതര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...