കുവൈത്ത്: കുവൈത്തില്‍ കനത്ത ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി അധികൃതർ അറിയിച്ചു. നേരത്തെ തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11 നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
Also Read: സൗദിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശിയുടെ വധശിക്ഷ നടപ്പിലാക്കി
ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയിരുന്നതിനായി മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൗസ് അൽ ഒട്ടൈബി അറിയിച്ചു. നിയമ ലംഘനങ്ങൾ 362 സൈറ്റുകളിലാണ് കണ്ടെത്തിയത്. ഇവിടെ 580 തൊഴിലാളികൾ ഉച്ച സമയത്ത് ജോലി ചെയ്തതായി കണ്ടെത്തുകയും ചെയ്തു. മാത്രമല്ല ആദ്യം നിയമ ലംഘനം കണ്ടെത്തിയ സൈറ്റുകളിൽ വീണ്ടും പരിശോധന നടത്തി തീരുമാനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഉണ്ടായി. തൊഴിൽ സമയം കുറയ്ക്കാതെ നഷ്ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ് ഉച്ചജോലി വിലക്ക് നടപ്പിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...