Oman: ഒമാനില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 500ന് മുകളിലാണ് വൈറസ് ബാധിതരുടെ എണ്ണം.
ഒമാനില്‍ (Oman) കോവിഡിന്‍റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്നി പറഞ്ഞു. വൈറസ് വ്യാപനം ശക്തമാകാതിരിയ്ക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ 577 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 149135 ആയി. ഇതുവരെ 1,620 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതേസമയം, രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ഏറെ കാര്യക്ഷമായി നടപ്പിലാക്കുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ ജനസംഖ്യയുടെ 30 % പേര്‍ക്കും വാക്സിന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെ 70% പേര്‍ക്ക് വാക്സിന് നല്‍കുകയെന്നതാണ് ഒമാന്‍ ലക്ഷ്യമിടുന്നത്.
Also read: Kuwait: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും
അതേസമയം, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കി വരുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി
ഈ വര്‍ഷം അവസാനത്തോടെ ജനജീവിതം സാധാരണ നിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഹമ്മദ് അല്‍ ഹുസ്നി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...