Saudi Arabia: ഭക്ഷ്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധം

  ഭക്ഷ്യ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍  സ്ഥാപനങ്ങളിലുമുള്ള ജീവനക്കാര്‍ക്ക് Covid Vaccine നിര്‍ബന്ധമാക്കി  സൗദി അറേബ്യ.  

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 11:00 PM IST
  • ഭക്ഷ്യ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാര്‍ക്ക് Covid Vaccine നിര്‍ബന്ധമാക്കി സൗദി അറേബ്യ.
  • ജീവനക്കാര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരിയ്ക്കണമെന്ന് മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
Saudi Arabia: ഭക്ഷ്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധം

Riyad:  ഭക്ഷ്യ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍  സ്ഥാപനങ്ങളിലുമുള്ള ജീവനക്കാര്‍ക്ക് Covid Vaccine നിര്‍ബന്ധമാക്കി  സൗദി അറേബ്യ.  

ജീവനക്കാര്‍  കോവിഡ് വാക്സിന്‍  സ്വീകരിച്ചിരിയ്ക്കണമെന്ന്  മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.  റസ്റ്റോറന്‍റുകള്‍, കഫേകള്‍, ഭക്ഷണസാധന വില്‍പന ശാലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കെല്ലാം വാക്സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കി .

കൂടാതെ,  ഭക്ഷണവില്‍പന സ്ഥലങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ആരോഗ്യ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചിട്ടുണ്ടോയെന്ന്   കര്‍ശന  പരിശോധന യാണ്  അധികൃതര്‍ നടത്തുന്നത്.  

അധികൃതര്‍ കഴിഞ്ഞ  ദിവസം  നടത്തിയ  പരിശോധനയില്‍ 255 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ആരോഗ്യ മുന്‍കരുതല്‍ ലംഘിച്ച 1,212 നിയമലംഘനങ്ങള്‍ പിടികൂടുകയും ചെയ്തു.

അതേസമയം,  കോവിഡ്​  വ്യാപനം തടയാന്‍ വിവിധ മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം തുടരുമെന്നും മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

Also read: Saudi Arabia: വിസ നിയമലംഘനത്തിന് കൂട്ടുനിന്നാല്‍ ഇരട്ടി ശിക്ഷ

അതേസമയം,  സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍  585 പേര്‍ക്ക് കോവിഡ്‌  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,007 ആയി.  കോവിഡ്‌ ബാധിച്ച് ഇതുവരെ   6,669  പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക  

 

 

Trending News