Budh Shukra Yuti: ജ്യോതിഷപ്രകാരം മീന രാശിയിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാരുടെ നല്ല ദിവസങ്ങൾ ആരംഭിക്കും
Lakshmi Narayana Yoga Benefits: ജ്യോതിഷത്തിൽ നിരവധി വിശേഷയോഗങ്ങളുണ്ട് അതിലൊന്നാണ് ഈ ലക്ഷ്മി നാരായണ യോഗവും. ഈ യോഗം ശുക്രനും ബുധനും ചേർന്നാണ് രൂപപ്പെ
Lakshmi Narayana Yoga: ജ്യോതിഷത്തിൽ നിരവധി വിശേഷയോഗങ്ങളുണ്ട് അതിലൊന്നാണ് ഈ ലക്ഷ്മി നാരായണ യോഗവും. ജ്യോതിഷപ്രകാരം മീന രാശിയിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാൻ പോകുകയാണ്
ഈ യോഗം ശുക്രനും ബുധനും ചേർന്നാണ് രൂപപ്പെടുന്നത്. ഏപ്രിലിൽ ബുധനും ധനത്തിന്റെ ധാതാവായ ശുക്രനും ചേർന്നാണ് ഈ യോഗം സൃഷ്ടിക്കുന്നത്
ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും. ഒപ്പം ജോലിയിലും ബിസിനസിലും നേട്ടമുണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
വൃശ്ചികം (Scorpio): ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. അതായത് കുട്ടികൾക്ക് ജോലി കിട്ടുകയോ വിവാഹം ഉറപ്പിക്കുകയോ ചെയ്യാം. നിങ്ങൾക്ക് പ്രണയമുണ്ടെങ്കിൽ അത് വിവാഹത്തിൽ കലാശിക്കും. ശുക്രന്റെ പ്രഭാവത്തിൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും നേട്ടം ലഭിക്കും.
ധനു (Sagittarius): ലക്ഷ്മി നാരായണ യോഗം ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാജയോഗം ഈ രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് നിങ്ങൾക്ക് സുഖ സൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ടാകും. ഈ സമയം നിങ്ങൾക്ക് ഒരു വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും. നിങ്ങൾ ബിസിനസ് ചെയ്യുന്നവരാണെങ്കിൽ അതിൽ വലിയ നേട്ടമുണ്ടാകും. സമൂഹത്തിൽ ഈ സമയം ആദരവും ബഹുമാനവും വർധിക്കും. ഈ സമയം ജോലിയുള്ളവർക്ക് ഉത്തരവാദപ്പെട്ട പോസ്റ്റ് ലഭിക്കും.
ഇടവം (Taurus): ലക്ഷ്മി നാരായണ യോഗത്തിലൂടെ ഇടവ രാശിക്കാർക്കും വാൻ നേട്ടങ്ങൾ നൽകും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ വരുമാനം ലാഭം എന്നീ ഭാവനങ്ങളിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടമുണ്ടാകും. നിങ്ങൾ ഈ സമയം നിക്ഷേപം നടത്തുന്നുണ്ടെങ്കിലും അടിപൊളി ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും. ബിസിനസുകാർക്ക് നല്ലൊരു ഡീൽ ലഭിച്ചേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാർത്തയും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)