ഖത്തർ ഫിഫാ ലോകകപ്പ് 2022നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ആറാം ലോകകപ്പ് കീരിടം പ്രതീക്ഷിച്ച് ടിറ്റെയുടെ നേതൃത്വത്തിൽ എത്തുന ടീമിൽ 39കാരനായ വെറ്ററെൻ താരം ഡാനി ആൽവെസിനെ ഉൾപ്പെടുത്തി. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ലിവർപൂൾ താരം റോബർട്ടോ ഫിർമോനോയെയും ടിറ്റെ തന്റെ ടീമിൽ പരിഗണിച്ചില്ല. പിഎസ്ജി താരം നെയ്മറിന്റെ നേതൃത്വലുള്ള 26 അംഗം ടീമിനെയാണ് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോർവേർഡും മധ്യനിരയും മികവുറ്റ താരങ്ങളെ കൊണ്ട് നിറയുമ്പോൾ പ്രതിരോധത്തിലാണ് കാനറിപ്പടയുടെ ആരാധകർക്കുള്ള ആശങ്ക.
നെയ്മറിന്റെ നേതൃത്വത്തിലെത്തുന്ന ആക്രമണ നിരയിൽ റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറും റൊഡ്രിഗോയും പ്രീമിയർ ലീഗ് താരം ആന്റ്ണിയും ബാഴ്സയുടെ റഫീഞ്ഞയും ചേർന്നാണ് വിങ് കേന്ദ്രീകരിക്കുന്നത്. നെയ്മർക്കൊപ്പം ഫ്ലമെംഗോ പ്ലേ മേക്കർ പെഡ്രോയും പങ്ക് ചേരും. ആഴ്സനെൽ താരങ്ങളായ ഗെബ്രിയേൽ ജെസൂസും ഗെബ്രിയേൽ മാർട്ടിനെല്ലിയും സ്ട്രൈകർമാരായി എത്തും. ടോട്നാമിന്റെ റിച്ചാർലിസൺ നമ്പർ 9 പൊസിഷനിൽ ഉണ്ടായേക്കും.
കളി നിയന്ത്രിച്ച് നെയ്മർക്ക് പന്ത് എത്തിക്കാനുള്ള ഒരു നിരയെയാണ് ടിറ്റെ മധ്യനിരയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. ന്യൂക്യാസിൽ യുണൈറ്റഡിന്റെ ബ്രൂണോ ഗ്യുമിറെസ് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ പരിചയ സമ്പന്നനായ ലൂക്കസ് പക്വേറ്റ ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡും ചേർന്ന് മധ്യനിരയിൽ മത്സരം നിയന്ത്രിക്കും. പ്രതിരോധത്തിനൊപ്പം ആക്രമണത്തിനും ചുമതല നൽകുന്ന ഡിഫെൻസീവ് മിഡ്ഫീൽഡർമാരുടെ ചുമതലയാണ് മുൻ റയൽ താരം കസെമീറോയ്ക്കും ലിവർപൂളിന്റെ ഫബിഞ്ഞോയ്ക്കും.
പരിചയ സമ്പന്നനായി ചെൽസി താരം തിയാഗോ സിൽവ, മാർഖ്വീനോസ് എന്നിവർക്കൊപ്പം റയലിന്റെ എഡെർ മിലിഷ്യാവോ യുവന്റസിന്റെ ബ്രെമെറും കാനറിപ്പടയും പ്രതിരോധകോട്ട കാക്കും. ഫുൾ-ബാക്കിലാണ് ബ്രസീൽ ആരാധകരിലുള്ള ആക ആശങ്ക. റൈറ്റ് ബാക്കായി വെറ്ററൻ താരം ഡാൻ ആൽവെസിനെ വീണ്ടും ടീമിൽ എടുത്തിരിക്കുകയാണ് ടിറ്റെ. ഡനിലോയും റൈറ്റ് ബാക്കായി ആൽവെസിനെപ്പമുണ്ടാകും. അലക്സ് സാൻഡ്രോ അലക്സ് ടെല്ലസും ലെഫ് ബാക്ക് താരങ്ങളായി ഇറങ്ങും. പ്രീമിയർ ലീഗിലെ ഷോട്ട് സ്റ്റോപ്പേഴ്സായ അലിസണും എഡേഴ്സണുമാകും കാനറിപ്പടയും ഗോൾവല കാക്കുക. ഇവർക്കൊപ്പം വെവെർട്ടണും ഉണ്ടാകും.
ബ്രസീൽ സ്ക്വാഡ്
ഗോൾകീപ്പർ : അലിസ്സൺ, എഡേഴ്സൺ, വെവെർട്ടൺ
പ്രതിരോധം - ഡാനിലോ, ഡാനി ആൽവെസ്, അലെക്സ് സാൻഡ്രോ, അലെക്സ് ടെല്ലെസ്, തിയാഗോ സിൽവ, മാർഖ്വീനോസ്, എഡെർ മിൽഷ്യയോ, ബ്രെമെർ
മധ്യനിര - കസെമീറോ, ഫബീഞ്ഞോ, ബ്രൂണോ ഗ്യുമാറെസ്, ഫ്രെഡ്, ലൂക്കസ് പക്വേറ്റ, എവിർട്ടൺ റിബെയ്റോ
മുന്നേറ്റ നിര - നെയ്മർ. വിനീഷ്യസ് ജൂനിയർ, ഗെബ്രിയേൽ ജെസൂസ്, അന്റണി, റഫീഞ്ഞ, റിർച്ചാർളിസൺ, ഗെബ്രിയേൽ മാർട്ടിനെല്ലി, റൊഡ്രിഗോ, പെഡ്രോ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...