Dubai : പഴയ ചാമ്പ്യൻസ് ട്രോഫി (Champions Trophy) തിരിച്ചെത്തുന്നു. ഐസിസിയുടെ (ICC) ക്രിക്കറ്റ് ടൂർണമെന്റുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ യോഗം. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ (Cricket World Cup) കൂടുതൽ ടീമികളെ ഉൾപ്പെടുത്താൻ ഐസിസിയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി.
ദുബൈയിൽ വെച്ച് നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്. 2024, 2028 വർഷങ്ങളിലായി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. പഴയത് പോലെ തന്നെ എട്ട് ടീമുകളെ രണ്ട് പട്ടികയായി വേർതിരിച്ചാകും ടൂർണമെന്റിന്റെ ഫോർമാറ്റ്.
The ICC events schedule from 2024-2031 has a lot to look forward to
The Men's events cycle pic.twitter.com/iNQ0xcV2VY
— ICC (@ICC) June 2, 2021
ALSO READ: IPL 2021 : ബാക്കിയുള്ള 31 മത്സരങ്ങൾ September-October മാസങ്ങളിലായി UAEൽ വെച്ച് നടത്തും
2024 തൊട്ടുള്ള ലോകകപ്പിനാണ് കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കാൻ ഐസിസി അവസരം ഒരുക്കുന്നത്. 2024ൽ 14 ടീമുകൾ പങ്കെടുക്കും. ഏഴ് ടീമുകളായി രണ്ട് ഗ്രൂപ്പുകൾ തിരിച്ചാണ് ഫോർമാറ്റ്. ഗ്രൂപ്പികളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്സിലേക്ക്. പിന്നാലെ സെമിയിലേക്ക്. ടി20ക്ക് നാല് ഗ്രൂപ്പുകളായി അഞ്ച് ടീമുകൾ അണിനിരക്കും. ടോപ് 2 നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കും. കഴിഞ്ഞ 2019 ലോകകപ്പിൽ ആകെ പത്ത് ടീം മാത്രമെ പങ്കെടുത്തിരുന്നുള്ളു.
ALSO READ: WTC Final : ഇന്ത്യ ഇറങ്ങുന്നത് പ്രത്യേക ജേഴ്സിയിൽ, ഇന്ത്യയുടെ ജേഴ്സി പരിചയപ്പെടുത്തി Ravindra Jadeja
ഇവ രണ്ടും കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടരാനും ബോർഡ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 2023ലെ കാര്യം തീരുമാനമായില്ലെങ്കിലും 2025-2031 വരെ രണ്ട് വർഷങ്ങളിലെ ഇടവേളയായി ടൂർണമെന്റ് തുടരാനും ഐസിസി തീരുമാനിച്ച്. പ്രഥമ WTC Final ഈ മാസം 18ന് ഇംഗ്ലണ്ടിൽ വെച്ച് നടക്കും. ഇന്ത്യയും ന്യൂസിലാൻഡുമാണ് ഫൈനിലിൽ ഏറ്റമുട്ടുന്നത്.
ALSO READ: IPL ഇല്ലെങ്കിൽ എന്ത ക്രിക്കറ്റ് ഫുട്ബോൾ ആരാധകർക്ക് കൈനിറെ മത്സരങ്ങളുമായിട്ടാണ് ജൂൺ മാസം എത്തുന്നത്
അതേസമയം ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാൻ ഐസിസി ബിസിസിഐക്ക് സമയം കൂടുതൽ അനുവദിച്ചു. ജൂൺ 28ന് ഉള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് മറുപടി നൽകേണ്ടതാണ്. ഇനി ഇന്ത്യക്ക് ടൂർണമെന്റ് നടത്താൻ സാധിക്കില്ല എങ്കിൽ യുഎഇലേക്ക് മാറ്റാനാകും സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...