IND vs WI : വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിൽ, രോഹിത് തന്നെ ക്യാപ്റ്റൻ

India vs West Indies Indian Team : ടെസ്റ്റ് ടീമിൽ നിന്നും ചേതേശ്വർ പുജാരയെ ഒഴിവാക്കി പകരം റുതുരാജ് ഗെയ്ക്വാദിനെ ടീമിൽ ഉൾപ്പെടുത്തി.

Written by - Jenish Thomas | Last Updated : Jun 23, 2023, 03:58 PM IST
  • അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു ഇന്ത്യൻ ടീമിലേക്കെത്തുന്നത്
  • പുജാര പുറത്ത്
  • ഷമിക്ക് വിശ്രമം
  • ജൂലൈ 12നാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം ആരംഭിക്കുന്നത്
IND vs WI : വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിൽ, രോഹിത് തന്നെ ക്യാപ്റ്റൻ

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഏകദിനം, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇരു ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കുക. അതേസമയം വിൻഡീസ് പര്യടനത്തിനുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചില്ല. ജൂലൈ 12നാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം ആരംഭിക്കുന്നത്.

ടെസ്റ്റ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ബിസിസിഐ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വർ പുജാരയെ ടീമിൽ നിന്നും ഒഴിവാക്കി. പകരം യുവതാരം റുതുരാജ് ഗെയ്ക്വാദ് സ്ക്വാഡിൽ ഇടം നേടി. വിവാഹത്തെ തുടർന്ന് ഗെയ്ക്വാദ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് മറ്റൊരു യുവതാരമായ യശ്വസ്വി ജയ്സ്വാളിന് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ പൂജാരയുടെ മോശം പ്രകടനമാണ് ബിസിസിഐ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരത്തിന് കരീബിയൻ പര്യടനത്തിനുള്ള ടിക്കറ്റ് നിഷേധിച്ചത്. അതേസമയം ഇന്ത്യയുടെ നിലവിലെ ഒന്നാം നമ്പർ ബോളറായ മുഹമ്മദ് ഷമിക്ക് ബിസിസിഐ വിശ്രമം നൽകി. പകരം ബംഗാൾ താരം മുകേഷ് കുമാറിന് സ്ക്വാഡിൽ എത്തിച്ചു. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സൈക്കിൾ വിൻഡീസിനെതിരെയുള്ള ഈ പരമ്പരയിലൂടെ ആരംഭിക്കുക. ഇന്ത്യയുടെ വിൻഡീസ് പര്യടനം ആരംഭിക്കുന്നത് ടെസ്റ്റ് പരമ്പരയിലൂടെയാണ്.

ALSO READ : MS Dhoni: 42-ാം വയസിലും അതിശയിപ്പിക്കുന്ന ഫിറ്റ്നസ്; ധോണിയുടെ ഡയറ്റ് അറിയണ്ടേ?

ഇന്ത്യയുടെ നിശ്ചിത ഓവർ ഫോർമാറ്റിലേക്കാണ് സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പർ ബാറ്ററായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിനിടെ ഉണ്ടായ പരിക്ക് ഭേദമായതിന് ശേഷം ആദ്യമായിട്ടാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വിളി വരുന്നത്. പരിക്കും ഐപിഎല്ലിനും ശേഷം അഞ്ച് മാസത്തെ ഇടവേള കഴിഞ്ഞാണ് സഞ്ജു ഇന്ത്യൻ ജേഴ്സി അണിയാൻ ഒരുങ്ങുന്നത്. സഞ്ജുവിനെ കൂടാതെ ഓപ്പണറും വിക്കറ്റ് കീപ്പർ ബാറ്ററുമായ ഇഷാൻ കിഷനും ഇന്ത്യൻ സ്ക്വാഡിൽ ഇടം നേടിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് ടീമിന്റെ ഉപനായകൻ. മൂന്ന് ഏകദിന പരമ്പരയാണ് ഇന്ത്യക്ക് വിൻഡീസ് പര്യടനത്തിലുള്ളത്.

വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ

വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, കെ എസ് ഭരത്, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, നവ്ദീപ് സെയ്നി, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

ജൂലൈ 12 മുതലാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം ആരംഭിക്കുക. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളാകും ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. ഓഗസ്റ്റ് 13നാണ് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സക്കിളിനുള്ള ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്ന വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News