മടങ്ങി വരാനൊരുങ്ങുന്നു ശ്രീശാന്ത്: താര ലേലത്തിൽ അടിസ്ഥാന വില 50 ലക്ഷം

സസ്‌പെൻഷൻ നീങ്ങി കഴിഞ്ഞ വർഷം മുതലാണ് ശ്രീശാന്ത് കളിക്കാൻ തുടങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 01:55 PM IST
  • ശ്രീശാന്ത് വീണ്ടും ലേലത്തിൽ രജിസ്റ്റർ ചെയ്തതായാണ് സൂചന
  • 2022 ഐപിഎൽ മെഗാ ലേലത്തിൽ എസ് ശ്രീശാന്തിന്റെ പ്രാരംഭ വില 50 ലക്ഷം രൂപയാണ്
  • 2013ൽ രാജസ്ഥാൻ റോയൽസിനായി ശ്രീശാന്ത് ഐപിഎൽ കളിച്ചിരുന്നു
മടങ്ങി വരാനൊരുങ്ങുന്നു ശ്രീശാന്ത്: താര ലേലത്തിൽ അടിസ്ഥാന വില 50 ലക്ഷം

മുംബൈ: ഐ.പി.എല്ലിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് ശ്രീശാന്ത്.  2021 ലേലത്തിൽ, ടീമുകൾ ശ്രീശാന്തിനോട് വലിയ താൽപ്പര്യം കാണിച്ചില്ലെങ്കിലും ഇത്തവണ പ്രതീക്ഷയുണ്ട്. സസ്‌പെൻഷൻ നീങ്ങി കഴിഞ്ഞ വർഷം മുതലാണ് ശ്രീശാന്ത് കളിക്കാൻ തുടങ്ങിയത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ശ്രീശാന്ത് വീണ്ടും ലേലത്തിൽ രജിസ്റ്റർ ചെയ്തതായാണ് സൂചന. 2022 ഐപിഎൽ മെഗാ ലേലത്തിൽ എസ് ശ്രീശാന്തിന്റെ പ്രാരംഭ വില 50 ലക്ഷം രൂപയാണ്. 2013ൽ രാജസ്ഥാൻ റോയൽസിനായി ശ്രീശാന്ത് ഐപിഎൽ കളിച്ചിരുന്നു. തന്റെ ഐപിഎൽ കരിയറിന്റെ ചുരുങ്ങിയ കാലയളവിൽ 44 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റും താരം നേടിയിട്ടുണ്ട്.

Also Read: Virat Kohli| നിങ്ങൾ ഇന്ത്യൻ ക്യാപ്റ്റനാകാൻ പോകുന്നുവെന്ന് എന്നോട് പറഞ്ഞ സമയം- അനുഷ്ക പങ്കുവെക്കുന്നു

 
 

നിലവിൽ ലേലത്തിനായി എത്തുന്ന 270 താരങ്ങൾ ദേശീയ ടീമിനായി കളിച്ചവരാണ്. ഫെബ്രുവരി 12,13 തീയ്യതികളിൽ ബാംഗ്ലൂർ വെച്ചാണ് ലേലം നടക്കുക. ആകെ 1214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതിൽ 896 പേരും ഇന്ത്യൻ താരങ്ങളാണ്.

Also Read: Breaking News: Virat Kohli : ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജി വച്ച് വിരാട് കോലി

ശ്രീശാന്ത് ഐ.പി.എല്ലിൽ

2008-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ് ഇലവനു വേണ്ടി കളിച്ച ശ്രീശാന്ത് ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ താരമായിരുന്നു. 15 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റുകൾ നേടിയ ശ്രീശാന്ത് ഐ.പി.എൽ ബൗളർമാരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്തെത്തി.  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ നടന്ന മത്സരത്തിൽ നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയ രണ്ടു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News