ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി എഫ് സി തങ്ങളുടെ മുഖ്യപരിശീലകൻ തോമസ് ടുഷ്യേലിനെ പുറത്താക്കി. യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രബിനോട് തോൽവി ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് ടീം മാനേജ്മെന്റ് ചെൽസി മാനേജറെ പുറത്താക്കാൻ തീരുമാനമെടുത്തത്.
ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായിരുന്ന ലണ്ടൺ ക്ലബ് മൂന്നാമതായിട്ടാണ് 2021-22 ഇപിഎൽ സീസൺ അവസാനിപ്പിച്ചത്. എന്നാൽ പുതിയ സീസണിൽ 6 മത്സരം പിന്നിട്ട ടീം മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി ആറാം സ്ഥാനത്താണ്. ലീഡ്സ് യുണൈറ്റഡിനോടും സാതാംപ്ടണിനോടുമാണ് ചെൽസി സീസണിൽ തോൽവി ഏറ്റു വാങ്ങിയത്. ടോട്നാം ഹോട്ട്സ്പറിനെതിരെയുള്ള മത്സരത്തിന് പുറമെ ചെൽസിയുടെ ബാക്കിയുള്ള പ്രകടനത്തിൽ ടീം മാനേജ്മെന്റ് അസംതൃപ്തരാണ്. ചെൽസിക്കായി 2020-21 സീസണിൽ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയവ ജർമൻ കോച്ച് തന്റെ ഒന്നര വർഷത്തിലെ കരിയറിൽ സ്വന്തമാക്കിട്ടുണ്ട്.
ALSO READ : EPL : ഗണ്ണേഴ്സിന്റെ അപരാജിത യാത്ര ഓൾഡ് ട്രഫോർഡിൽ അവസാനിച്ചു; പ്രീമിയർ ലീഗിൽ ആഴ്സെനെലിനെ തകർത്ത് യുണൈറ്റഡ്
Chelsea Football Club part company with Thomas Tuchel.
— Chelsea FC (@ChelseaFC) September 7, 2022
ടീം മാനേജ്മെന്റിനും താരങ്ങൾക്കും ട്യുഷേലിന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കുന്നതിൽ സംബന്ധിച്ചുള്ള അസംതൃപ്തിയും ഒപ്പം ടീമിന്റെ പ്രകടനവും താഴേക്കുമായതോടെ ജർമൻ കോച്ചിന് മുകളിലുള്ള വിശ്വാസം ചെൽസി താരങ്ങൾക്ക് നഷ്ടപ്പെട്ടുയെന്നാണ് റിപ്പോർട്ട്. കൂടാതെ ചില താരങ്ങൾ തമ്മിലുള്ള കോച്ച് സ്ഥാപിക്കുന്ന ബന്ധം അത്രകണ്ട ശുഭകരമല്ലെന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
റോമൻ അബ്രാമോവിച്ച് ചെൽസിയുടെ ഉടമസ്ഥ സ്ഥാനം പുതിയ മാനേജ്മെന്റായ ടോഡ് ബോയിഹ്ലിക്കും ക്ലിയർലേക്ക് ക്യാപ്റ്റലിനും നൽകിട്ട് 100 ദിവസത്തിനുള്ളിലാണ് ട്യുഷേലിന്റെ പരിശീലക സ്ഥാനം തെറിക്കുന്നത്. ചെൽസി മാനേജ്മെന്റ് നിലവിൽ ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണിന്റെ കോച്ച് ഗ്രഹാം പോർട്ടറെ ടീമിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കൂടാതെ മുൻ പിഎസ്ജി കോച്ച് പൊച്ചട്ടീനോ, ഫ്രഞ്ച് ഇതിഹാസം സിനദ്ദിൻ സിദ്ദാൻ എന്നിവരെയും ചെൽസി ലണ്ടണിലേക്കെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക