Ranji Trophy 2024: രഞ്ജി ട്രോഫി; കേരളം പഞ്ചാബിനെ നേരിടും

Kerala Vs Punjab: സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ്  കേരള ടീം ഇറങ്ങുന്നത്. രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവരാണ് കേരള ടീമിന്റെ ബാറ്റിങ് കരുത്ത്.

Written by - Zee Malayalam News Desk | Last Updated : Oct 11, 2024, 12:19 AM IST
  • ബേസില്‍ തമ്പി, കെഎം ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കേരളത്തിന്റെ ബൗളിങ് നിരയും ശക്തമാണ്
  • മുന്‍ ഇന്ത്യന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍
Ranji Trophy 2024: രഞ്ജി ട്രോഫി; കേരളം പഞ്ചാബിനെ നേരിടും

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരളവും പഞ്ചാബും ഏറ്റുമുട്ടുന്നു. ഇന്ന് കേരളം ‌പഞ്ചാബിനെ നേരിടും. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. തിങ്കളാഴ്ച്ച വരെയാണ് മത്സരം നടക്കുന്നത്. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ്  കേരള ടീം ഇറങ്ങുന്നത്. രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവരാണ് കേരള ടീമിന്റെ ബാറ്റിങ് കരുത്ത്.

ഇവര്‍ക്ക് ഒപ്പം മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്‌സേനയും ചേരുമ്പോള്‍ കേരളത്തിന്റെ ബാറ്റിങ് നിര ശക്തമാകും. ഓള്‍ റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് കേരളത്തിനായി ഇറങ്ങുന്ന മറ്റൊരു മറുനാടന്‍ താരം. ബാറ്റിങ് - ബൗളിങ് കരുത്തിലൂടെ ശ്രദ്ധേയനായ ജലജ് സക്‌സേനയും ടീമിന്റെ കരുത്താണ്. ബേസില്‍ തമ്പി, കെഎം ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കേരളത്തിന്റെ ബൗളിങ് നിരയും ശക്തമാണ്.

ടീം- സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (ബാറ്റര്‍), കൃഷ്ണ പ്രസാദ് (ബാറ്റര്‍), ബാബ അപരാജിത് (ഓള്‍ റൗണ്ടര്‍), അക്ഷയ് ചന്ദ്രന്‍ (ഓള്‍ റൗണ്ടര്‍), സല്‍മാന്‍ നിസാര്‍ (ബാറ്റര്‍), വത്സല്‍ ഗോവിന്ദ് ശര്‍മ (ബാറ്റര്‍), മൊഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), ജലജ് സക്‌സേന (ഓള്‍ റൗണ്ടര്‍), ആദിത്യ സര്‍വാതെ (ഓള്‍ റൗണ്ടര്‍), ബേസില്‍ തമ്പി (ബൗളര്‍), നിഥീഷ് എം.ഡി (ബൗളര്‍), ആസിഫ് കെ.എം (ബൗളര്‍), ഫായിസ് ഫനൂസ് (ബൗളര്‍).

ALSO READ: ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; ഇന്ത്യയ്ക്ക് 86 റൺസിൻറെ ജയം

മുന്‍ ഇന്ത്യന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍. അസിസ്റ്റന്റ് കോച്ച്- രാജഗോപാല്‍ എം, സ്‌ട്രെങ്ത് ആന്‍ഡ് കണ്‍ഡീഷനിങ് കോച്ച്- വൈശാഖ് കൃഷ്ണ, ഫിസിയോതെറാപ്പിസ്റ്റ്- ഉണ്ണികൃഷ്ണന്‍ ആര്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗിരീഷ് ഇ.കെ, പെര്‍ഫോമന്‍സ് അനലിസ്റ്റ്-ശ്രീവത്സന്‍ പി.ബി. പരിശീലന വേളയില്‍ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്നും ടീം ആത്മവിശ്വാസത്തോടെയാണ് ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതെന്നും മുഖ്യ പരിശീലകന്‍ അമയ് ഖുറേസിയ പറഞ്ഞു.

ആദ്യ മത്സരത്തിലെ കേരളത്തിന്റെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലെ ജേതാക്കളാണ്. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, അര്‍ഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാന്‍ സിങ്, അന്‍മോല്‍പ്രീത് സിംഗ്, സിദ്ദാര്‍ഥ് കൗള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. വസിം ജാഫറാണ് പഞ്ചാബ് ടീമിന്റെ പരിശീലകന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News