Ranji Trophy: മഴ തടഞ്ഞു; കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇന്ന് കര്‍ണാടയ്ക്കെതിരെ ഇറങ്ങിയത്  

Written by - Zee Malayalam News Desk | Last Updated : Oct 21, 2024, 01:39 PM IST
  • രണ്ടാമത്തെ ദിവസം മഴയെ തുടർന്ന് അവസാന സെഷന്‍ ഉപേക്ഷിച്ചിരുന്നു.
  • കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സായിരുന്നു കേരളം സ്വന്തമാക്കിയിരുന്നത്.
Ranji Trophy: മഴ തടഞ്ഞു; കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആളൂര്‍: കനത്ത മഴയെ തുടര്‍ന്ന് കേരളം - കര്‍ണാടക രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആണ് മത്സരം നടന്നത്. 50 ഓവര്‍ മാത്രമാണ് മത്സരത്തിൽ എറിയാന്‍ സാധിച്ചത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കിടുകയായിരുന്നു. മഴ മൂലം മൂന്ന് നാല് ദിവസങ്ങളില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല. ആളൂരിൽ ഇന്ന് പുലര്‍ച്ചെയും കനത്ത മഴയായിരുന്നു. രണ്ടാമത്തെ ദിവസം മഴയെ തുടർന്ന് അവസാന സെഷന്‍ ഉപേക്ഷിച്ചിരുന്നു. കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സായിരുന്നു കേരളം സ്വന്തമാക്കിയിരുന്നത്. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരായിരുന്നു ക്രീസില്‍. ഗ്രൂപ്പ് സിയില്‍ ബംഗാളിനെതിരെയാണ് കേരളം ഇനി മത്സരിക്കുക. ശനിയാഴ്ച്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിൽ വച്ചാണ് മത്സരം. 

ടോസ് നേടിയ കര്‍ണാടക ബൗളിം​ഗ് തെര‍ഞ്ഞെടുത്ത് കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. കനത്ത മഴയെ തുടര്‍ന്ന് ഒന്നാം ദിവസത്തെ മത്സരം തന്നെ ഏറെ വൈകിയാണ് തുടങ്ങിയത്. 23 ഓവര്‍ മാത്രമാണ് ആദ്യദിനം എറിയാന്‍ കഴിഞ്ഞത്. ആദ്യദിനം വിക്കറ്റ് നഷ്ടപ്പെടാതെ കേരളം 88 റണ്‍സ് നേടുകയും ചെയ്തു. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് രോഹന്‍ ആദ്യം മടങ്ങി.

Also Read: ADM Naveen Babu: പ്രശാന്തൻ താൽക്കാലിക ജീവനക്കാരൻ, സ്ഥിരപ്പെടുത്തില്ല; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

 

പിന്നാലെ വത്സൽ ​ഗോവിന്ദിന്റെ വിക്കറ്റും നഷ്ടമായി. തുടര്‍ന്ന് സച്ചിന്‍ - അപരാജിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നുവെങ്കിലും അപരാജിതിനും ക്രീസില്‍ പിടച്ചുനില്‍ക്കാനായില്ല. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. പിന്നാലെ സഞ്ജു ബാറ്റിം​ഗിനിറങ്ങി. സിക്‌സടിച്ചാണ് സഞ്ജു ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം തുടരാന്‍ സാധിച്ചില്ല.

 

Trending News