Apple iPhone: 22,999 രൂപക്ക് ഐഫോൺ വാങ്ങിക്കാം, എങ്ങിനെ?

59,900 രൂപയാണ് ഫോണിന്റെവില. കിഴിവിന് ശേഷം, ഇത് 49,999 രൂപയായി കുറയും, ബാങ്ക് കാർഡ് ഓഫറുകൾ കൂടിയാവുമ്പോൾ മികച്ച ആനുകൂല്യത്തിൽ ഫോൺ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 01:10 PM IST
  • വെറും 22,999 രൂപയ്ക്ക് നിങ്ങൾക്ക് ആപ്പിൾ ഫോൺ സ്വന്തമാക്കാം
  • കുറഞ്ഞത് 6-7 വർഷത്തേക്ക് സുരക്ഷയും മറ്റ് അപ്‌ഡേറ്റുകളും ഫോണിന് നൽകും
  • എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിന്ന് വാങ്ങുമ്പോൾ 10,000 രൂപ കിഴിവും
Apple iPhone: 22,999 രൂപക്ക് ഐഫോൺ വാങ്ങിക്കാം, എങ്ങിനെ?

നിരവധി പേരാണ് സ്വന്തമായി ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നത്. എന്നാൽ  വില കാരണം പലർക്കും ഇത് കഴിയാറില്ല. ഇതിനൊരു പോം വഴി എന്താണെന്നാൽ മുൻനിര ഐഫോൺ മോഡലുകൾ ഒഴിവാക്കുകയാണ്. ഉദാഹരണത്തിന് Apple iPhone 12 mini നിങ്ങൾക്ക് താരതമ്യേനെ ഭേദപ്പെട്ട വിലയിൽ വാങ്ങാൻ കഴിയും.ഫ്ലിപ്കാർട്ടിൽ 22,999 രൂപയ്ക്ക് നിങ്ങൾക്ക് എങ്ങിനെ ഐഫോൺ 12 മിനി വാങ്ങാം എന്ന് പരിശോധിക്കാം.

59,900 രൂപയാണ് ഫോണിന്റെ എംആർപി. കിഴിവിന് ശേഷം, ഇത് 49,999 രൂപയായി കുറഞ്ഞു. എക്സ്ചേഞ്ച് ഓഫറും ഉണ്ട്. അതായത് നിങ്ങളുടെ പഴയ ഫോൺ മികച്ചതാണെങ്കിൽ 2700 രൂപവരെ അതിന് ലഭിക്കാം. ഫോണിൻറെ മോഡൽ, പ്രവർത്തന ക്ഷമതി എന്നിവ അനുസരിച്ചായിരിക്കും ഇത്. ഇതിന് പുറമെ ഫ്ലിപ്പ്കാർട്ടിൽ, എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിന്ന് വാങ്ങുമ്പോൾ 10,000 രൂപ കിഴിവും 1,000 രൂപ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇങ്ങനെ വരുമ്പോൾ വെറും  22,999 രൂപയ്ക്ക് നിങ്ങൾക്ക് ആപ്പിൾ ഫോൺ സ്വന്തമാക്കാം. 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിഇ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. IP68 വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗും കമ്പനി നൽകുന്നു. എ 14 ബയോണിക് ചിപ്‌സെറ്റും 64 ജിബി ഇന്റേണൽ മെമ്മറിയും ഇതിലുണ്ട്. ആപ്പിൾ സാധാരണയായി കുറഞ്ഞത് 6-7 വർഷത്തേക്ക് സുരക്ഷയും മറ്റ് അപ്‌ഡേറ്റുകളും ഫോണിന് നൽകും.

2020-ൽ പുറത്തിറങ്ങിയ Apple iPhone 12 mini വാങ്ങിയാൽ എല്ലാ അപ്ഡേറ്റുകളോടും, സുരക്ഷാ ഫീച്ചറുകളോടും കൂടി 2027 വരെ ഫോൺ ഉപയോഗിക്കാം. ഫോൺ സുഗമമായി പ്രവർത്തിക്കും മികച്ച ക്യാമറയും ഇതിനുണ്ട്. ഷൂട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മികച്ച ക്വാളിറ്റിയിൽ നിങ്ങൾക്ക് കാണാനാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News