ന്യൂ ഡൽഹി : മെയ് 1ന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വാക്സിനേഷനുള്ള രജിസ്ട്രേഷൻ പോർട്ടലായ കോവിന്റെ പ്രവർത്തനം മുടങ്ങി. ആരോഗ്യ സേതു ആപ്പിലും പല പിഴവുകൾ പ്രകടനമാകുന്നുണ്ടെന്നാണ് പല ഇടങ്ങളിലായി ലഭിക്കുന്ന വിവരം.
18-44 വയസിനിടയിലുള്ളവർക്കുള്ള വാക്സിനേഷൻ മെയ് മുതൽ ആരംഭിക്കുന്നത്. അതിനുള്ള രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് പോർട്ടലുകളുടെ പ്രവർത്തനം നിലച്ചുയെന്ന് റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്.
ALSO READ : Lockdown: കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും
രജിസ്ട്രേഷന് മുഴുവിപ്പിക്കാൻ സാധിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പരാതിപ്പെടുന്നത്.
വൈകിട്ട് നാല് മണി മുതൽ ആരംഭിച്ച രജിസ്ട്രഷനായി കോവിൻ വെബ്സൈറ്റ് ലോഡ് ചെയ്യാൻ സാധിക്കുന്നില്ലയെന്നും ചിലർക്ക് ഒടിപി ലഭിക്കുന്നില്ലയെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. കൂടാതെ ഒടിപി ലഭ്യമായവർക്ക് അത് വെബ്സൈറ്റിൽ രേഖപ്പെടുത്താൻ സാധിക്കുന്നില്ല എന്നാണ് മറ്റ് പരാതികൾ.
ALSO READ : പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ: രജിസ്ട്രേഷൻ ഇന്ന് മുതൽ
മെയ് മാസം ഒന്നാം തിയതി മുതലാണ് വാക്‌സിന്‍ (Vaccine) നല്‍കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലായി നില്‍ക്കുന്ന സാഹചര്യത്തിലാണിത്.
ALSO READ : Covaxin : ജനിതകമാറ്റം വന്ന വൈറസിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക
ഇന്ത്യയില്‍ പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കര്‍ണാടകത്തില്‍ കൊവിഡ് കര്‍ഫ്യു നിലവില്‍ വന്നിട്ടുണ്ട്. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...