പുതുവർഷം എത്തുന്നതിന് മുൻപ് എങ്കിലും ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, OnePlus Nord 3 നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആകർഷകമായ കിഴിവാണ് ഫോണിന് ലഭിക്കുക. വൺ പ്ലസ് നോർഡ് ലൈനപ്പിലെ ഏറ്റവും ശക്തമായ ഫോൺ കൂടിയാണിത്. ഇതിൻറെ മറ്റ് സവിശേഷതകൾ നോക്കാം. Nord 3-ൽ 120Hz റി ഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9000 പ്രൊസസറിലാണ് ഫോണുള്ളത്. ഇതിൽ ലഭ്യമായ ഓഫറുകളുടെയും മറ്റ് ഫീച്ചറുകളുടെയും വിശദാംശങ്ങൾ നോക്കാം.
ഫോൺ എത്ര രൂപയ്ക്ക് ലഭ്യമാണ്?
OnePlus Nord 3, 5G 33,999 രൂപ പ്രാരംഭ വിലയിൽ കമ്പനി അവതരിപ്പിച്ചത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഇതിന് 4000 രൂപ ഫ്ലാറ്റ് കിഴിവുണ്ട്, അതിനുശേഷം ഫോണിന്റെ വില 29,999 രൂപയായി കുറയും. 2000 രൂപയുടെ ബാങ്ക് ഒാഫറും ഇതിൽ ലഭ്യമാണ്. ഫോണിൻറെ 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻറിന് വില 33,999 രൂപയാണ്. ഇതിൽ നിങ്ങൾക്ക് ബാങ്ക് ഡിസ്കൗണ്ടിന്റെ ആനുകൂല്യം ലഭിക്കും. രണ്ട് കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഹാൻഡ്സെറ്റ് വാങ്ങാം.
സ്പെസിഫിക്കേഷനുകൾ
6.74 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ 120Hz പുതുക്കൽ നിരക്കും ഫോണിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്. MediaTek Dimensity 9000 പ്രൊസസറാണ് ഇതിനുള്ളത്. നിങ്ങൾക്ക് 16 ജിബി റാം ഓപ്ഷനിലും ഹാൻഡ്‌സെറ്റ് വാങ്ങാം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് ഇതിൽ ലഭ്യമാണ്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന്റെ പ്രധാന ലെൻസ് 50 എംപിയാണ്. ഇത് കൂടാതെ 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2എംപി മാക്രോ ക്യാമറയും ഫോണിലുണ്ട്. മുൻവശത്ത് 16 എംപി സെൽഫി ക്യാമറയാണ് ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. 5000mAh ബാറ്ററിയും 80W ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.