റെഡ്‌മിയുടെ പുതിയ ഫോൺ ഇടയിൽ അവതരിപ്പിച്ചു. റെഡ്മി 10 എ എന്ന ഫോണാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. അധികം ഫീച്ചറുകളില്ലാത്ത ബജറ്റ് ഫോണാണ് റെഡ്മി 10 എ. ഫോണിൽ സിംഗിൾ റെയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. കൂടാതെ മീഡിയടേക് പ്രൊസസ്സറും, 5000 mAh ബാറ്ററിയുമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. "ഡെസ്കിന്റെ സ്മാർട്ട്ഫോൺ" എന്ന ടാഗ്‌ലൈനോട് കൂടിയാണ് റെഡ്മി ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
Aa gayi hai wo ghadi, jiska tha aapko intezaar!will be available in two variants
3GB + 32GB ₹8,499*.
4GB + 64GB ₹9,499*.The #DeshKaSmartphone goes on sale 26th April. pic.twitter.com/7gSpmbikpx
— Redmi India (@RedmiIndia) April 20, 2022
ആകെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ 3GB റാം 32GB സ്റ്റോറേജ്, 4 GB റാം 164GB സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 3GB റാം 32GB സ്റ്റോറേജ് വേരിയന്റിന്റെ വില 8,499 രൂപയാണ്. അതേസമയം 4 GB റാം 164GB സ്റ്റോറേജ് വേരിയന്റിന്റെ വില 9,499 രൂപയാണ്. ഏപ്രിൽ 26 മുതലാണ് ഫോണിന്റെ വില്പന ആരംഭിക്കുന്നത്. എംഐയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോർ, ആമസോൺ എന്നിവിടങ്ങളിൽ നിന്ന് ഫോൺ ലഭ്യമാകും.
ALSO READ: എഫ്-21 പ്രോയുടെ മൂന്ന് ഫോണുകൾ; ഗംഭീര ഓഫറിൽ ആമസോണിൽ നിന്നും വാങ്ങാം
6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ സ്ക്രീൻ റെസൊല്യൂഷൻ 1600×720 പിക്സലുകളാണ്. ഫോണിന് 20: 9 ആസ്പെക്ട് റേഷ്യോയും 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഉണ്ട്. ഫോണിൽ മീഡിയടെക്ക് ഹീലിയോ G25 SoC പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ വിലയും പ്രൊസസ്സറും ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. കണക്ടിവിറ്റിക്കായി 4G LTE, വൈഫൈ, ബ്ലൂടൂത്ത് വേർഷൻ 5.0, GPS, മൈക്രോ യുഎസ്ബി എന്നിവയാണ് ഫോണിൽ ഉള്ളത്.
സിംഗിൾ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. 13 മെഗാപിക്സൽ ക്യാമറ എൽഇഡി ഫ്ലാഷ് ലൈറ്റൊട് കൂടിയാണ് എത്തുന്നത്. ഷവോമിയുടെ എഐ ക്യാമറ 5.0യോടൊപ്പമാണ് ക്യാമറ എത്തുന്നത്. കൂടാതെ സെൽഫിക്കായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 10 വാട്ട്സ് ചാർജിങ് സൗകര്യമാണ് ഫോണിൽ ഉള്ളത്. ആൻഡ്രോയിഡിൽ എം ഐ യു ഐ 12.5 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ എത്തുന്നത്.
ഇതിനോടൊപ്പം തന്നെ റെഡ്മി 10 പോവെ ഫോണുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 6.71 ഇഞ്ച് ഡിസ്പ്ലേ, 6000 mAh ബാറ്ററി, ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസി പ്രോസസ്സർ, 50 എംപി ഡ്യൂവൽ ക്യാമറ സെറ്റപ്പ് എന്നിവയോടൊപ്പമാണ് ഫോൺ എത്തുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 14,999 രൂപയാണ്. 6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...