Electric Water Heater: 2023-ൽ ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ നിരോധിക്കും, ഇതാണ് പിന്നിലെ കാരണം

വൺ സ്റ്റാർ റേറ്റിംഗുള്ള ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾക്ക് 2023 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ സാധുതയുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 17, 2022, 11:24 AM IST
  • 2023 ജനുവരി 1 മുതൽ ഹീറ്ററുകൾ വിൽക്കാൻ പാടില്ല
  • സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു
  • സിംഗിൾ സ്റ്റാർ വാട്ടർ ഹീറ്ററുകൾ ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു
Electric Water Heater: 2023-ൽ ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ നിരോധിക്കും, ഇതാണ് പിന്നിലെ കാരണം

Electric Water Heater Ban: ഇന്ത്യയിലെ മറ്റ് സീസണുകളെ അപേക്ഷിച്ച് ശൈത്യകാലത്താണ് വാട്ടർ ഹീറ്ററുകൾ കൂടുതലായി ഉപയോഗിക്കുന്നത്. പുതുവർഷത്തിൽ പുതിയ വാട്ടർ ഹീറ്ററുകളും ഗീ‌സറുകളും വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, പുതിയ സർക്കാർ വിജ്ഞാപനം വായിക്കാൻ മറക്കരുത്. സിംഗിൾ സ്റ്റാർ വാട്ടർ ഹീറ്ററുകൾ 2023 ജനുവരി 1 മുതൽ വിൽക്കാൻ പാടില്ലെന്ന് വ്യക്തമാക്കി സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇലക്‌ട്രിക് വാട്ടർ ഹീറ്ററുകൾ സംബന്ധിച്ച് ഊർജ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്: ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ സംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റിലെ ഊർജ മന്ത്രാലയം ഒരു പുതിയ വിജ്ഞാപനം പുറത്തിറക്കി,വൺ സ്റ്റാർ റേറ്റിംഗുള്ള ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾക്ക് 2023 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ സാധുതയുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: CNG Price Hike: പെട്രോളിനും ഡീസലിനും പുറമേ സി‌എൻ‌ജിയുടെ വിലയും കുതിക്കുന്നു!

 
 

സിംഗിൾ സ്റ്റാർ വാട്ടർ ഹീറ്ററുകൾ ധാരാളം വൈദ്യുതി ഉപയോഗിക്കുന്നുവെന്നതാണ് ഇതിൻറെ നിരോധനത്തിന് പിന്നിലെ കാരണം. ഇതുമൂലം സാധാരണക്കാരുടെ ബജറ്റ് താളെ തെറ്റിക്കുന്നു.ഇത് ചെലവ് വർധിപ്പിക്കുന്നതാണ് ഇത്തരം വാട്ടർ ഹീറ്ററുകൾ നിരോധിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നാണ് അറിയുന്നത്.

സർക്കാർ വിജ്ഞാപനമനുസരിച്ച്, ഇലക്ട്രിക് വാട്ടർ ഹീറ്ററുകളുടെ ഊർജ്ജ പ്രകടന നിലവാരം അപ്ഗ്രേഡ് ചെയ്യേണ്ടത് ആവശ്യമാണ്, അത് കുറഞ്ഞ ഊർജ്ജ ഉപഭോഗം ആയിരിക്കണം. നിങ്ങൾ സിംഗിൾ സ്റ്റാർ ഇലക്ട്രിക് വാട്ടർ ഹീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ വൈദ്യുതി ബിൽ ഉയർന്നതാണെങ്കിൽ, കഴിയുന്നതും വേഗം അത് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News