വിവോയുടെ ഏറ്റവും പുതിയ ഫോൺ സീരീസ് ആയ വിവോ എക്സ് 90 സീരീസ് ഉടൻ അവതരിപ്പിക്കും. അടുത്താഴ്ചയോടെ ഫോണിന്റെ പുതിയ സീരീസ് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ഫോണിന്റെ ലോഞ്ചിങ് ഇവന്റ്റ് നവംബർ 22ന് സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഫോണിന്റെ സ്റ്റോറേജ് ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആകെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. വിവോ എക്സ് 90, വിവോ എക്സ് 90 പ്രൊ, വിവോ എക്സ് 90 പ്രൊ പ്ലസ് ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്.
ടിപ്പ്സ്റ്ററായ ഇഷാൻ അഗർവാൾ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് നാല് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ എക്സ് 90 ഫോൺ എത്തുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ആകെ മൂന്ന് കളർ വേരിയന്റുകളും ഫോണിന് ഉണ്ടാകും. റെഡ്, ഐസ് ബ്ലൂ, ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
വിവോ എക്സ് 90 പ്രൊ ഫോണുകൾക്ക് മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. വിവോ എക്സ് 90 പ്രൊ പ്ലസ് ഫോണുകൾ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും എത്തും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്
12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇരുഫോണുകൾക്കും രണ്ട് കളർ വേരിയന്റുകളാണ് ഉള്ളത്, റെഡ്, ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
അതേസമയം പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് പ്രീമിയം ഫോണുകളായ ഇൻഫിനിക്സ് സീറോ 5ജി 2023 ഫോണുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ആഗോള വിപണിയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റോട് കൂടിയ പഞ്ച് ഹോൾ ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 1080 SoC പ്രോസസ്സർ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. ഫോണുകൾക്ക് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ മൂന്ന് നിറങ്ങളിലാണ് ഇൻഫിനിക്സ് സീറോ 5ജി 2023 ഫോണുകൾ എത്തുന്നത്. പേൾ വൈറ്റ്, സബ്മറൈനർ ബ്ലാക്ക്, കോറൽ ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഇന്ത്യൻ വിപണിയിൽ 20000 രൂപയുടെ മുകളിൽ ഉള്ള വിലയിൽ എത്തുമെന്നാണ് കരുതുന്നത്. ഇൻഫിനിക്സ് സീറോ 5ജി ഫോണുകൾ 19,999 രൂപക്കായിരുന്നു ഇന്ത്യയിൽ എത്തിയത്. ഇൻഫിനിക്സ് സീറോ 5ജി ഫോണുകളുടെ പിന്‍ഗാമികളായി ആണ് ഇൻഫിനിക്സ് സീറോ 5ജി 2023 ഫോണുകൾ എത്തുന്നത്. ഇൻഫിനിക്സ് സീറോ 5ജി ഫോണുകൾക്ക് സമാനമായ ഡിസൈനാണ് ഈ ഫോണുകൾക്കും ഉണ്ടാകുകയെന്നാണ് കരുതുന്നത്. എന്നാൽ ഇതിന്റെ അപ്ഗ്രേഡഡ് വേർഷനായിരിക്കും ഈ ഫോൺ എന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...