ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്ക് ആശ്വാസത്തിന് വക നല്കി സുപ്രീംകോടതി. അഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സസ്പെൻഷനിലായ ബിജെപി വക്താവ് നൂപുർ ശർമ വീണ്ടും സുപ്രീംകോടതിയില്‍. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേൾക്കും
മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മുന്‍ BJP വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത മുസ്ലീം മതപണ്ഡിതൻ അറസ്റ്റിൽ. അജ്മീർ ദർഗയിലെ മതപണ്ഡിതൻ സൽമാൻ ചിസ്തിയാണ് പോലീസ് കസ്റ്റഡിയിലായത്.
ജഡ്ജിമാര്‍ക്കെതിരെയും അവര്‍ നടത്തുന്ന വിധിന്യായങ്ങൾക്കെതിരെയുമുള്ള ആക്രമണങ്ങൾ, നിയമം യഥാർത്ഥത്തിൽ എന്ത് ചിന്തിക്കുന്നു എന്നതിന് പകരം മാധ്യമങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിക്കേണ്ട അപകടകരമായ ഒരു സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പർദിവാല.
മുൻ BJP വക്താവ് നൂപുർ ശർമ വീണ്ടും കുരുക്കിലേയ്ക്ക്. സുപ്രീംകോടതിയുടെ കടുത്ത ശാസനയ്ക്ക് പിന്നാലെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുപ്രീംകോടതിയുടെ ശാസനയ്ക്ക് തൊട്ടടുത്ത ദിവസമാണ് കൊൽക്കത്ത പോലീസ് നിയമനടപടികൾ ശക്തമാക്കിയത്.
രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഏക ഉത്തരവാദി നൂപുർ ശർമയാണ് എന്ന് സുപ്രീം കോടതി. തന്റെ പ്രവാചകനിന്ദാ പരാമര്‍ശങ്ങളില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.