മാർച്ച് 10ന് രണ്ട് തത്സമയ പ്രസംഗങ്ങൾ വിയോൺ യൂട്യൂബിൽ പങ്കുവച്ചിരുന്നു. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയുടെയും, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെയും.
Russia Ukraine War: യുക്രൈനിലെ ആദ്യഘട്ട യുദ്ധം അവസാനിച്ചെന്ന് റഷ്യ. പ്രതിരോധത്തിൽ പിന്നോട്ടില്ലെന്ന സൂചന നൽകി യുക്രൈനും രംഗത്തുണ്ട്. കാറ്റില്ലെങ്കിലും കടൽ ശാന്തമാകില്ലെന്ന് സെലൻസ്കി വ്യക്തമാക്കി.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെയും അദ്ദേഹത്തിന്റെ ജനതയേയും സമാധാനത്തിനുള്ള നൊബേലിന് പരിഗണിക്കണമെന്ന ആവശ്യവുമായി യൂറോപ്പിലെ രാഷ്ട്രീയ നേതാക്കൾ. യൂറോപ്യൻ പാർലമെന്റിലെ ഏതാനും അംഗങ്ങളും മുൻ നേതാക്കളുമാണ് ആവശ്യം ഉന്നയിച്ചത്. നാമനിർദേശത്തിനുള്ള നടപടിക്രമങ്ങളുടെ സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്നും ഇവർ നൊബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
Russia-Ukraine War Updates: കിഴക്കൻ യുക്രൈനിലെ സ്കൂളിന് നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഹാർകിവ് നഗരത്തിന് പുറത്തെ മെറേഫയിലെ സ്കൂളിനും, സാംസ്ക്കാരിക കേന്ദ്രത്തിനും നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്.
അന്താരാഷ്ട്ര തലത്തിൽ പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾക്കായി ഉറപ്പുനൽകുകയും ഓരോ ഘട്ടത്തിലും യുഎൻ-റഷ്യ വിഷയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയ്ക്കെതിരെ ജസ്റ്റിസ് ഭണ്ഡാരി വോട്ട് ചെയ്തത് റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും സ്വതന്ത്രമായ നീക്കമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ക്രൊയേഷ്യയിൽ പതിച്ച യുഎവിയില് (UAV) 40 കിലോഗ്രാം (88 പൗണ്ട്) സ്ഫോടക വസ്തുക്കളെന്ന് കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൊയേഷ്യയുടെ തലസ്ഥാന ജില്ലയിലെ ഗ്രീൻ സോണില് യുഎവി പതിച്ചത്.
Indian Embassy in Ukraine കീവിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള ശ്രമങ്ങൾ റഷ്യ ഊർജിതമാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
റഷ്യയുടെ യുക്രൈൻ അധിനിവേശം യുറോപ്യൻ രാജ്യങ്ങളിലെ ഊർജ പ്രതിസന്ധിക്കും ക്രൂഡ് വില വർധനയ്ക്കും മാത്രമല്ല ഭക്ഷ്യ വസ്തുക്കളുടെ വിലയിലെ കുതിച്ചുചാട്ടത്തിന് കൂടിയാണ് വഴിവയ്ക്കുന്നത്
കടുത്ത റഷ്യൻ വിരോധികളായ യുഎസിന്റെ ക്രൂഡ് ഇറക്കുമതിയുടെ 10 ശതമാനവും റഷ്യയിൽ നിന്നാണ്. തങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉറപ്പായും നിർത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിയിലെ ഈ വിടവ് നികത്താൻ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.